SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.14 AM IST

പൂരത്തിന്റെ വിളംബരമറിയിച്ച് ദേവസ്വം ശിവകുമാർ തേക്കെ ഗോപുരനട തുറക്കും

1

തൃശൂർ : തൃശൂർ പൂരത്തിന്റെ വിളംബരമറിയിച്ച് തെക്കേഗോപുരനട തുറക്കാൻ ഇത്തവണ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഗജവീരൻ ശിവകുമാർ. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയാണ്, വിളംബരം അറിയിച്ച് മേയ് 9 ന് തെക്കേ ഗോപുരനട തുറക്കുന്നത്. കഴിഞ്ഞ തവണയും ദേവസ്വം ശിവകുമാറായിരുന്നു ചടങ്ങ് നിർവഹിച്ചത്.

നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തേക്കെ ഗോപുര നട തുറക്കാനെത്തുമ്പോൾ വൻതിരക്ക് അനുഭവപ്പെട്ടിരുന്നു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട് ചെമ്പൂക്കാവ്, ലാലൂർ, കാരമുക്ക്, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, നെയ്തലക്കാവ്, പനമുക്കംപിള്ളി, കണിമംഗലം ക്ഷേത്രങ്ങൾക്ക് കൊച്ചിൻ ദേവസ്വം ബോർഡിൽ നിന്നും ഘടക ക്ഷേത്രങ്ങൾക്ക് നൽകി വരുന്ന സാമ്പത്തിക സഹായം ഈ വർഷവും അനുവദിച്ചു നൽകാൻ തീരുമാനിച്ചു.

കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി.നാരായണൻ, കമ്മിഷണർ എൻ.ജ്യോതി, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ.രാജൻ, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മിഷണർ എം.ജി.ജഗദീഷ്, വടക്കുന്നാഥൻ ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, ദേവസ്വം ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.