പുൽപ്പളളി: പുൽപ്പള്ളിയിൽ പട്ടാപ്പകൽ വീട് കുത്തിതുറന്ന് 11 പവനോളം സ്വർണ്ണം മോഷ്ടിച്ചു. പുൽപ്പള്ളി താന്നിത്തെരുവ് പഴശിരാജാ കോളേജിന് സമീപം തെക്കേവിളയിൽ ബാബു കുര്യന്റെ വീട്ടിലാണ് ഇന്നലെ 12 മണിയോടെ മോഷണം നടന്നത്. വീട്ടുകാർ രാവിലെ 10 മണിയോടെ പുൽപ്പള്ളി ടൗണിൽ പോയ സമയത്തായിരുന്നു മോഷണം. വീടിന്റെ പിൻഭാഗത്തുള്ള ജനലിന്റെ കമ്പി നീക്കം ചെയ്ത മോഷ്ടാക്കൾ അടുക്കള വാതിൽ തുറന്നാണ് വീടിനുള്ളിൽ കടന്ന് മോഷണം നടത്തിയത്. വീട്ടുകാർ ഉച്ചക്ക് 12 മണിയോടെ മടങ്ങി എത്തിയതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. പുൽപ്പള്ളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തുള്ള സി.സി.ടി.ബി പരിശോധനയിൽ അപചരിതരായ നാലു പേർ മോഷണം നടന്ന വീടിന് സമീപത്ത് കുടിനടന്ന് പോകുന്നത് കണ്ടെത്തിയതോടെ അവർക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം പുൽപ്പള്ളിയിലും പകൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണ്ണവും 50,000 രൂപയും മോഷണം പോയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |