കോഴിക്കോട്: വിജയകരമായ ഉല്ലാസ യാത്രയ്ക്കു പിന്നാലെ തീർത്ഥാടന ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ആദ്യഘട്ടമായി ഈ മാസം 23ന് പ്രമുഖ തീർത്ഥാടന കേന്ദ്രമായ എറണാകുളം മലയാറ്റൂർ പള്ളിയിലേയ്ക്ക് യാത്ര പുറപ്പെടും. രാത്രി 8 മണിയ്ക്ക് താമരശേരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് ഒരാൾക്ക് 950 രൂപയാണ്. ഭക്ഷണവും അനുബന്ധ ചെലവുകളും സ്വയം വഹിക്കണം. മലയാറ്റൂർ മലകയറി തീർത്ഥാടന കേന്ദങ്ങളും സന്ദർശിച്ച് പിറ്റേന്ന് മടങ്ങും.തുടർന്ന് തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിലേയ്ക്കും കണ്ണൂർ പറശിനിക്കടവിലേയ്ക്കും കൊട്ടിയൂരിലേയ്ക്കും യാത്രാ പാക്കേജുകൾ ഉണ്ടാവും. അവധിദിനങ്ങളിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് കുറഞ്ഞ ചെലവിൽ നടത്തിയ യാത്രയും വനിതാ ദിനത്തിൽ സ്ത്രീകൾക്ക് മാത്രമൊരുക്കിയ വിനോദ യാത്രയും വലിയ ജനപ്രീതി നേടിയിരുന്നു. 9846100728,8547640794 എന്നീ നമ്പറുകളിൽ രാവിലെ 5 മുതൽ വൈകീട്ട് 5 വരെ ബുക്ക് ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |