പത്തനംതിട്ട : ജില്ലയിൽ കുടുംബശ്രീയുടെ വിഷുച്ചന്തകൾ സജീവമായി. 35 തദ്ദേശ സ്ഥാപനങ്ങളിൽ ഇതിനകം വിഷുച്ചന്തകൾ തുറന്നു. കുടുംബശ്രീ അംഗങ്ങൾ വിളയിച്ചെടുത്ത ഉൽപ്പന്നങ്ങളാണ് ചന്തകളിലെത്തിച്ച് വിൽക്കുന്നത്. പച്ചക്കറികൾ, പലഹാരങ്ങൾ, മുളകുപൊടികൾ, ധാന്യപ്പൊടികൾ, കറിപ്പൊടികൾ, ചമ്മന്തിപ്പൊടികൾ തുടങ്ങിയവ വിഷുവിപണിയിൽ ലഭ്യമാണ്. വിഷുദിനമായ 15വരെ കുടുംബശ്രീ വിപണികൾ പ്രവർത്തിക്കും. വിഷുക്കണിയൊരുക്കാൻ വിളയിച്ച വെള്ളരി, പയർ, പാവയ്ക്ക, ചീര, വഴുതന, വെണ്ട തുടങ്ങിയവയുടെ കിറ്റുകളും ലഭിക്കും. ഒരു തദ്ദേശസ്ഥാപനത്തിൽ ഒരു വിഷുച്ചന്ത എന്ന നിലയിലാണ് വിപണി ക്രമീകരിച്ചിരിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷനാണ് ഏകോപനച്ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |