SignIn
Kerala Kaumudi Online
Thursday, 25 April 2024 4.00 AM IST

ദീപക് ചഹറിന് ഈ സീസൺ നഷ്‌ടമാകും

deepak

14 കോടിക്ക് ചെന്നൈ സ്വന്തമാക്കിയ താരം

മുംബയ് : താരലേലത്തിൽ 14 കോടി മുടക്കി ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ ഇന്ത്യൻ പേസർ ദീപക് ചഹറിന് സീസണിൽ ഒരു മത്സരം പോലും കളിക്കാൻ കഴിയില്ല. വിൻഡീസിനെതിരായ പരമ്പരയ്ക്കിടെ സംഭവിച്ച പരിക്കിന് ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലായിരുന്ന ചഹറിന് കഴിഞ്ഞ ദിവസം വീണ്ടും പരിക്കേറ്റതാണ് തിരിച്ചടിയായത്. ഈ മാസം അവസാനത്തോടെ ദീപക്കിന് കളിക്കാനാകുമെന്നായിരുന്നു ചെന്നൈ ടീം മാനേജ്മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.

സീസണിലെ ആദ്യ നാലുമത്സരങ്ങളും തോറ്റ ചെന്നൈ പോയിന്റ് പട്ടികയിൽ ഏറ്റവും ഒടുവിലാണിപ്പോൾ. നാലു കളികളിലും ചെന്നൈയ്ക്ക് ചഹറിന്റെ സേവനം ലഭിച്ചിരുന്നില്ല. അനുയോജ്യനായ പകരക്കാരനെ കണ്ടെത്താനും കഴിഞ്ഞിരുന്നില്ല. 14 കോടി മുടക്കി ടീമിലെടുത്ത ചഹറിന്റെ അഭാവം ചെന്നൈ ടീമിന്റെ സന്തുലിതാവസ്ഥയെയും കാര്യമായി ബാധിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, DEEPAK
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.