തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല ഇന്ന് നടക്കും. രാവിലെ 9.40ന് ക്ഷേത്ര തന്ത്രി പുലിയന്നൂർ ഇല്ലത്ത് നാരായണൻ അനുജൻ നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ പണ്ടാര അടുപ്പിൽ തീ പകരും. ഉച്ചയ്ക്ക് 2.15ന് തങ്കത്തിൽ പൊതിഞ്ഞ ദേവിയുടെ ഉടവാൾ പൊങ്കാല കളത്തിൽ എഴുന്നെള്ളിച്ച് പൊങ്കാല തർപ്പണം നടത്തും.ആയിക്കണക്കിന് ഭക്തർ ഇന്ന് പൊങ്കാല അർപ്പിക്കാനെത്തും.രാത്രി അത്താഴ പൂജയ്ക്ക് ശേഷം ദേവിയുടെ ഉടവാൾ ഗുരുസി കളത്തിൽ എഴുന്നെള്ളിച്ച് ഗുരുസി നടത്തുന്നതോടെ ഈ വർഷത്തെ പൊങ്കാല ഉത്സവം സമാപിക്കും.നാളെ രാവിലെ 7.30നാണ് നടതുറക്കുന്നത്.ആറാം ഉത്സവ ദിവസമായ ഇന്നലെ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ദേവിയെ പുറത്തെഴുന്നെള്ളിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |