കോട്ടയം. യൂത്ത് കോൺഗ്രസ് കോട്ടയം മണ്ഡലം കമ്മിറ്റി 'കെ-റെയിൽ വേണ്ട കേരളം മതി' എന്ന മുദ്രാവാക്യം ഉയർത്തി കോട്ടയം താലൂക്ക് ഓഫീസ് മാർച്ചും പ്രതിഷേധ സർവേകുറ്റി സ്ഥാപിക്കൽ സമരവും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ.വൈശാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് രാഹുൽ മാറിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ അരുൺ മാർക്കോസ് മടപ്പാട്ട് ഗൗരിശങ്കർ, അജീഷ് വടവാതൂർ, അനൂപ് അബുബക്കർ, യദു നായർ, ഡാനി രാജു, ഷൈൻ സാം, വിവേക് കുമ്മണൂർ, മീവൽ ഷിനു കുരുവിള, വിനീത അന്നാ തോമസ്,ആൻസൻ, റോഷൻ, അഞ്ചൽ,മഹേഷ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |