ഇന്ദ്രൻസിനെ പ്രധാന കഥാപാത്രമാക്കി കെ.ജി. ഷൈജു സംവിധാനം ചെയ്യുന്ന കായ്പോള കാഞ്ഞിരമറ്റത്ത് ആരംഭിച്ചു. യൂട്യൂബ് സെലിബ്രിറ്റികളുടെ കഥ പറയുന്ന ട്രാവൽ മൂവി ഗണത്തിൽപ്പെട്ട ചിത്രത്തിൽ കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശ്, സാജൽ സുദർശൻ, അഞ്ജു കൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനുകുമാർ, വൈശാഖ്, മഹിമ, നവീൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് രചന. വി.എം.ആർ. ഫിലിംസിന്റെ ബാനറിൽ സജിമോൻ നിർമ്മിക്കുന്ന ചിത്രത്തിന് ഷോബിൻ കണ്ണംകാട്ട്, വിനായക് ശശികുമാർ എന്നിവർ ഗാനങ്ങൾ ഒരുക്കുന്നു. റെജോ ജോസഫാണ് സംഗീത സംവിധാനം. ഛായാഗ്രഹണം ഷിജു എം. ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊടുത്താസ്. പി.ആർ.ഒ: പി. ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |