SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.55 PM IST

ഇന്ധനവില കത്തുന്നു: കുത്തനെ നിരക്കുയർത്തി ഊബറും ഒലയും

df

ന്യൂഡൽഹി: രാജ്യത്ത് പല നഗരങ്ങളിലും ഇന്ധനവില 100 രൂപ കടന്നതിനാൽ, യു.എസ് ആസ്ഥാനമായുള്ള റൈഡ്-ഹെയ്ലിംഗ് കമ്പനിയായ ഊബർ ടാക്‌സി യാത്രാ നിരക്കുകൾ കുത്തനെ ഉയർത്തി. ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡൽഹി-എൻ.സി.ആർ, കൊൽക്കത്ത, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ നിരക്കുകളാണ് ഔദ്യോഗികമായി വർദ്ധിപ്പിച്ചിട്ടുള്ളതെങ്കിലും കേരളത്തിൽ കൊച്ചിയിലെ നിരക്കുകളിലും വർദ്ധന ദൃശ്യമാണ്.

ഊബർ, ഒല ടാക്‌സി കാബുകൾക്കു പുറമെ ഊബർ, ഒല ഓൺലൈൻ ഓട്ടോ ടാക്‌സികൾക്കും നിരക്കുകൾ ബാധകമാണ്. ഇന്നലെ മുതൽ സംസ്ഥാനത്തെ ഓൺലൈൻ ടാക്‌സികൾക്ക് 30 രൂപ വരെ വർദ്ധനവുള്ളതായാണ് ആപ്പിലെ നിരക്കുകൾ സൂചിപ്പിക്കുന്നത്. ഇന്ധന വിലക്കയറ്റം ഏറ്റവുമധികം ബാധിച്ചിട്ടുള്ളത് ഡൽഹിയിലും മുംബയിലുമാണ്. മുംബയിൽ പെട്രോൾ വില ലിറ്ററിന് 120.51 രൂപയായപ്പോൾ ഡീസൽ വില ലിറ്ററിന് 104 രൂപയിലെത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.