ചെന്നൈ: ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് 2022ൽ , എൻജിനീയറിംഗ്, ടെക്നോളജി വിഭാഗങ്ങളിലായി വലിയ മുന്നേറ്റം കൈവരിച്ച് വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (വി.ഐ.ടി). ആർട്സ് ആൻഡ് ഹ്യുമാനിറ്റീസ്, എൻജിനീയറിംഗ് ആൻഡ് ടെക്നോളജി, ലൈഫ് സയൻസസ് ആൻഡ് മെഡിസിൻ, നാച്ചുറൽ സയൻസസ്, സോഷ്യൽ സയൻസസ് ആൻഡ് മാനേജ്മെന്റ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് നിർണയിക്കപ്പെടുന്നത്. ക്യു.എസ് ഈ വർഷം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ വി.ഐ.ടിയുടെ ഏഴുപഠനവിഭാഗങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.
എൻജിനീയറിംഗ്, ടെക്നോളജി വിഭാഗത്തിൽ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ ഒമ്പതാംസ്ഥാനത്തും ലോകത്ത് 346-ാം സ്ഥാനത്തുമാണ് വി.ഐ.ടിയുള്ളത്. എൻ.ഐ.ആർ.എഫ് റാങ്കിംഗ് പ്രകാരം, ഇന്ത്യയിലെ ഏറ്റവും മികച്ച ഗവേഷണസ്ഥാപനങ്ങളിൽ 12-ാംസ്ഥാനത്താണ് വി.ഐ.ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |