കൊച്ചി: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായ 'എന്റെ കേരളം' മെഗാ എക്സിബിഷൻ മേയ് 7 മുതൽ 15 വരെ മറൈൻ ഡ്രൈവിൽ നടക്കും. 7ന് വൈകിട്ട് അഞ്ചിന് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, സ്റ്റാളുകൾ, ഒരു വർഷത്തെ സർക്കാരിന്റെ നേട്ടങ്ങൾ, കേരളത്തിന്റെ ചരിത്രം, തീം ഏരിയ തുടങ്ങിയവയാണ് മേളയുടെ ആകർഷണം. ഒരുക്കങ്ങൾ ഏപ്രിൽ 20നകം പൂർത്തിയാക്കാൻ ജില്ലാ കളക്ടർ ജാഫർ മാലിക് നിർദ്ദേശിച്ചു. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകളും കലാപരിപാടികളും സംഘടിപ്പിക്കും. വിവിധ മേഖലകളിലെ വിദഗ്ദ്ധരും കലാകാരന്മാരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |