SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.50 PM IST

റെയിൽവേ യാത്രക്കാർ പ്രതിഷേധിച്ചു

railway

കൊച്ചി: എറണാകുളം - ആലപ്പുഴ ട്രെയിൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സംഘടിപ്പിച്ച പ്രതിഷേധസംഗമം സൗത്ത് സ്റ്റേഷനിൽ ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ റെയിൽവേ കേരളത്തോട് കാട്ടുന്ന അവഗണനയുടെ തുടർച്ചയാണിതെന്നും പാർലമെന്റിന് അകത്തും പുറത്തും ഇതിനെതിരെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ ഷൊർണ്ണൂർ വരെയുള്ള സ്റ്റേഷനുകളിൽ പരാതി ബുക്കിൽ സംഘടന പ്രതിനിധികൾ ഒപ്പിട്ടു. യാത്രക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് സെക്രട്ടറി ലിയോൺസ് ജെ. പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RLY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.