പ്രമാടം : ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി.കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ നേതൃത്വത്തിൽ ജനകീയ സദസ് നടത്തി. ബ്ളോക്ക് പഞ്ചായത്ത് അംഗം ആർ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ഫാ.ഡോ.കോശി പി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബിനു കോശി, പ്രസീത രഘു, വിമൽ വള്ളിക്കോട്, ഹരികൃഷ്ണൻ, ജയകൃഷ്ണൻ, എൻ.എം.വർഗീസ്, ആർ.ജ്യോതിഷ്, പി.ടി.സോമൻ, ഷിബു ചെറിയാൻ, ജോസ് പനച്ചയ്ക്കൽ, സൂസൻ മാത്യു, സോണി എസ് യോഹന്നാൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |