SignIn
Kerala Kaumudi Online
Friday, 19 April 2024 4.33 AM IST

ദേശീയ പവർലിഫ്റ്റിംഗ്: കേരളം ചാമ്പ്യൻമാർ

power

ആലപ്പുഴ: അഞ്ച് ദിവസമായി ആലപ്പുഴയിൽ നടന്നുവന്ന ദേശീയ ക്ലാസിക് പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കേരളം 275 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാരായി. സബ് ജൂനിയർ ഗേൾസ്, ജൂനിയർ വനിതാ ടീമുകൾ ചാമ്പ്യൻ പട്ടവും, സബ് ജൂനിയർ, ജൂനിയർ, പുരുഷ സീനിയർ, വനിതാ സീനിയർ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിന് സ്വന്തമായി. 226 പോയിന്റോടെ മദ്ധ്യപ്രദേശ് രണ്ടാം സ്ഥാനവും 218 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഗുജറാത്തിന്റെ സുജൽ ജോയ്‌സൽ, സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളത്തിന്റെ അഞ്ജന കൃഷ്ണ, ജൂനിയർ പുരുഷ വിഭാഗത്തിൽ കർണ്ണാടകയുടെ അരൻ ജോയി ഫെർണാണ്ടസ്, ജൂനിയർ വനിതാ വിഭാഗത്തിൽ കേരളത്തിന്റെ ഇ.പി.അമൃത, സീനിയർ പുരുഷ വിഭാഗത്തിൽ ഡൽഹിയുടെ രജത് റാവത്ത്, സീനിയർ വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ സുസ്മിതാ ദേശ്മുഖ്, മാസ്റ്റർ 1 പുരുഷ വിഭാഗത്തിൽ ഡൽഹിയുടെ ശ്രീഓം, മാസ്റ്റർ 2 പുരുഷ വിഭാഗത്തിൽ സെൻട്രൽ സിവിൽ സർവീസ് സ്‌പോർട്‌സ് പ്രമോഷൻ ബോർഡിന്റെ ജീവൻ സിംഗ് ബാഷാ, മാസ്റ്റർ 3 പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ സി.എസ്.ശ്യാംലാൽ, മാസ്റ്റർ 4 പുരുഷ വിഭാഗത്തിൽ കേരളത്തിന്റെ സി.പ്രേമചന്ദ്രനും മാസ്റ്റർ 1 വനിതാ വിഭാഗത്തിൽ തമിഴ്‌നാടിന്റെ ആരതി അരുൺ, മാസ്റ്റർ 2 വനിതാ വിഭാഗത്തിൽ മഹാരാഷ്ട്രയുടെ വിനുത രഘുനാഥ്, മാസ്റ്റർ 3 വനിതാ വിഭാഗത്തിൽ കേരളത്തിന്റെ റീനി തരകൻ എന്നിവർ ബെസ്റ്റ് ലിഫ്റ്റർമാരായി.
കായികമന്ത്രി വി.അബ്ദുറഹ്മാൻ ട്രോഫികൾ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ പി.പി.ചിത്തരഞ്ജൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയായി. പവർലിഫ്റ്റിംഗ് ഇന്ത്യാ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രട്ടറി ജനറൽ പി.ജെ.ജോസഫ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, POWER LIFTING
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.