SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 AM IST

തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ ഉദയാസ്തമയ കാവ്യപൂജ നാളെ

kumaranasan

തിരുവനന്തപുരം: തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്‌കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മഹാകവി കുമാരനാശാന്റെ 149-ാം ജന്മവാർഷികാഘോഷം നാളെ നടക്കും. ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 6.17 ന് ഉദയമുഹൂർത്തത്തിൽ കവി പി.കെ. ഗോപി ഉദയാസ്തമയ കാവ്യപൂജയ്ക്ക് തുടക്കം കുറിക്കും.

തുടർന്ന് അറുപതോളം കവികൾ കവിതകൾ ആലപിക്കും.

വൈകിട്ട് 6.28 ന് കാവ്യപൂജയ്ക്ക് സമാപനം കുറിച്ച് കുരീപ്പുഴ ശ്രീകുമാർ കവിത ചൊല്ലും. വൈകുന്നേരം നാലിന് ജയന്തി സമ്മേളനം കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യും. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാറിന് ഡോ. ജോർജ്ജ് ഓണക്കൂർ വീണപൂവ് ശതാബ്ദി സമ്മാനവും, പ്രൊഫ. വി. മധുസൂദനൻ നായർ ആര്യാ ഗോപിക്ക് യുവ കവികൾക്കുള്ള കുമാരകവി പുരസ്‌കാരവും നൽകും.

ആശാൻ കാവ്യാലാപന മത്സരവിജയികൾക്ക് കുരീപ്പുഴ ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്യും. ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി പ്രൊഫ. എം.ആർ. സഹൃദയൻ തമ്പി സ്വാഗതവും മാനേജിംഗ് കമ്മിറ്റി അംഗം മധു മുല്ലശ്ശേരി നന്ദിയും പറയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMARANASAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.