SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.48 AM IST

എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക്‌ ഒരുങ്ങി നഗരം

1

  • ഈ മാസം 18 മുതൽ 24 വരെ

തൃശൂർ: സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാർഷികം 'എന്റെ കേരളം' മെഗാ പ്രദർശന വിപണന മേള ഈ മാസം 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനിയിൽ നടക്കുമെന്ന് റവന്യൂമന്ത്രി കെ.രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18ന് വൈകിട്ട് നാലിന് തൃശൂർ റൗണ്ടിൽ നടക്കുന്ന ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. വൈകിട്ട് അഞ്ചിന് വിദ്യാർത്ഥി കോർണറിൽ റവന്യൂമന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം നിർവഹിക്കും. പ്രദർശന വിപണന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി പ്രൊഫ.ആർ.ബിന്ദു നിർവഹിക്കും. ഉദ്ഘാടനത്തിന് ശേഷം പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും നാടൻപാട്ട് അരങ്ങേറും. 24ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ കളക്ടർ ഹരിത വി.കുമാർ, ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം, ജില്ല വ്യവസായ ഓഫീസർ കെ.എസ്.കൃപകുമാർ എന്നിവരും പങ്കെടുത്തു.

കവാടം കുതിരാൻ തുരങ്ക മാതൃകയിൽ

മെഗാ പ്രദർശന വിപണന മേളയുടെ കവാടമായി കുതിരാൻ തുരങ്കത്തിന്റെ മാതൃകയാണ് ഒരുക്കുന്നത്. ഒരു തുരങ്കത്തിലൂടെ മേളയിലേക്ക് പ്രവേശിച്ച് മറ്റൊരു തുരങ്കത്തിലൂടെ പുറത്തുവരുന്ന രീതിയിലായിരിക്കും സജ്ജീകരിക്കുക. സ്റ്റാളുകളുടെയും കവാടത്തിന്റെയും പ്രവൃത്തികൾ വിദ്യാർത്ഥി കോർണറിൽ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

160 ലേറെ സ്റ്റാളുകൾ

160ലേറെ സ്റ്റാളുകളാണുണ്ടാകുക. വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും കീഴിലുള്ള ഉൽപന്നങ്ങളും വ്യവസായ വകുപ്പിന് കീഴിലെ ചെറുകിട ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങളുമാണ് പ്രദർശനത്തിനുണ്ടാകുക. 30ൽ ഏറെ സ്റ്റാളുകൾ വിവിധ സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സേവനങ്ങൾ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്ന തീം സ്റ്റാളും ഇരുപതോളം സ്റ്റാളും പ്രദർശനത്തിലുണ്ടാകും. സർക്കാർ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന യൂട്ടിലിറ്റി സ്റ്റാളുമുണ്ടാകും.

സർക്കാർ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന ഓൺലൈൻ സേവനങ്ങൾ (ഇ സേവനങ്ങൾ), മൊബൈൽസേവനങ്ങൾ (എം സേവനങ്ങൾ) എന്നിവയെ കുറിച്ചുള്ള അറിവ് പകർന്നു നൽകുന്നതാവും ഈ സ്റ്റാളുകൾ.

അക്ഷയയുടെ ആധാർ ഉൾപ്പെടെയുള്ള സേവനങ്ങൾ, ജീവിതശൈലീരോഗങ്ങളുടെ പരിശോധന, മണ്ണ്, ജല പരിശോധന, പാൽ, ഭക്ഷ്യ സാധനങ്ങളുടെ സാമ്പിളുകൾ എന്നിവയുടെ പരിശോധന, ചെറിയ കുട്ടികളിലെ ഭിന്നശേഷി നിർണയ പരിശോധന തുടങ്ങിയവയാണ് യൂട്ടിലിറ്റി സ്റ്റാളുകളിൽ ലഭിക്കുന്ന സൗജന്യ സേവനങ്ങൾ.

ആകർഷണമായി ഫുഡ് കോർട്ട്

കുടുംബശ്രീയുടെ നേതൃത്വത്തിലാണ് വിശാലമായ ഫുഡ്‌കോർട്ട് ഒരുക്കുന്നത്. കുടുംബശ്രീക്ക് പുറമെ, മിൽമ, ജയിൽ, കെ.ടി.ഡി.സി എന്നിവയും ഫുഡ്‌കോർട്ടിൽ പങ്കാളികളാവും. രാത്രി പത്ത് വരെ ഫുഡ് കോർട്ട് പ്രവർത്തിക്കും

സാംസ്‌കാരിക സായാഹ്നം

മേള നടക്കുന്ന ദിവസങ്ങളിൽ എല്ലാ വൈകുന്നേരങ്ങളിലും സംഗീത, കലാപരിപാടികൾ നടക്കും. റോബോട്ടിക്‌സ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി, ത്രീഡി പ്രിന്റിംഗ് ടെക്‌നോളജി തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന ടെക്‌നോളജി പവലിയൻ, കാർഷിക പവലിയൻ, എല്ലാ ദിവസവും സെമിനാറും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.