തൃശൂർ: മൂന്നേ മുക്കാൽ കോടി ചെലവഴിച്ച് പൂർത്തീകരിച്ച് ഒന്നര വർഷത്തിനകം പൊളിച്ചുമാറ്റേണ്ടിവന്ന ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം നിർമ്മിച്ചവർക്കെതിരെ നടപടി വേണമെന്നും കാരണക്കാരിൽ നിന്ന് തുക തിരിച്ചുപിടിക്കണമെന്നും കെ.പി.എസ്.ടി എ ജില്ലാ കൗൺസിൽ.
തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹികളുടെ സത്യപ്രതിജ്ഞാചടങ്ങിലാണ് കൗൺസിൽ ആവശ്യം ഉന്നയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ സംസ്ഥാന നേതാക്കളെയും ജില്ലാ നേതാക്കളെയും അനുമോദിച്ചു. ജില്ലാ ഭാരവാഹികളായി വി. സുകുമാരൻ (പ്രസിഡന്റ്), എൻ.ആർ. അജിത്ത് പ്രസാദ് (സെക്രട്ടറി), ആന്റോ പി. തട്ടിൽ (ട്രഷറർ) എന്നിവർ ചുമതലയേറ്റു.
കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിത റഹ്മാൻ എക്സിക്യൂട്ടിവ് അംഗങ്ങളായ എ.എം. ജയ്സൺ, കെ.സി. റെജി, സാജു ജോർജ്ജ്, എം. ഷാജി, കെ.എസ്. ദീപൻ, മുൻ ജില്ലാ ട്രഷറർ കെ.എം. സൈമൺ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |