SignIn
Kerala Kaumudi Online
Thursday, 25 April 2024 3.10 AM IST

ലൗ ജിഹാദ്: ജോർജ് എം. തോമസ് വെട്ടിലാക്കിയത് സി.പി.എമ്മിനെ

shejin-and-cpm

തിരുവനന്തപുരം: തിരുവമ്പാടി കോടഞ്ചേരിയിൽ ജോയ്സ്നയുമായി ഡി.വൈ.എഫ്.ഐ നേതാവ് ഷെജിൻ ഒളിച്ചോടിയ സംഭവത്തിൽ മുൻ എം.എൽ.എയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗവുമായ ജോർജ് എം. തോമസ് നടത്തിയ 'ലൗ ജിഹാദ്' പ്രതികരണം സി.പി.എമ്മിനെ വെട്ടിലാക്കി.

പാർട്ടി ജില്ലാ നേതൃത്വം ഉടൻ ജോർജിന്റെ പ്രതികരണത്തെ തള്ളിപ്പറയുകയും, നാക്കുപിഴയെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തതോടെ ,രാഷ്ട്രീയ വിവാദം തണുപ്പിക്കാനാണ് സി.പി.എമ്മിന്റെ ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ മലബാറിൽ മുസ്ലിംലീഗിന് ഭീഷണിയുയർത്തിയ സി.പി.എം കടന്നുകയറ്റത്തെ മറികടക്കാനുള്ള ആയുധമായി വിവാദ പ്രതികരണത്തെ മാറ്റാനാണ് യു.ഡി.എഫിന്റെ ശ്രമം. പാലാ ബിഷപ്പിന്റേത് മുതൽ ജോർജ് എം.തോമസിന്റെ വരെ പ്രതികരണങ്ങളെ മറയാക്കി ക്രൈസ്തവ വികാരം അനുകൂലമാക്കാനുള്ള ശ്രമം ബി.ജെ.പി നേതൃത്വവും ആരംഭിച്ചു.

പാലാ ബിഷപ്പിന്റെ പ്രസ്താവനയെ മുഖ്യമന്ത്രിയടക്കമുള്ള സി.പി.എം നേതാക്കൾ തള്ളിപ്പറഞ്ഞതാണ്. ലൗ ജിഹാദില്ലെന്നാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടത് യുവജന സംഘടനകളും ആവർത്തിക്കുന്നത്.ഷെജിൻ- ജോയ്സ്ന വിവാഹം ദുരൂഹതയ്ക്കിട നൽകാതെ ആവാമായിരുന്നുവെന്ന വികാരം സി.പി.എമ്മിനുണ്ട്. ഒളിച്ചോട്ടം ഒഴിവാക്കണമായിരുന്നുവെന്നാണ് ജില്ലാ സെക്രട്ടറി പി. മോഹനനും പ്രതികരിച്ചത്. ജോയ്സ്നയുടെ കുടുംബം ഈ ഒളിച്ചോട്ടത്തിൽ ദുരൂഹത ആരോപിക്കുന്നുമുണ്ട്. ലൗ ജിഹാദെന്ന ആക്ഷേപമൊന്നും അവർ ഉയർത്തുന്നില്ല. എന്നാൽ, ഒരുമിച്ച് ജീവിക്കാനാഗ്രഹിക്കുന്നുവെന്ന് ഇരുവരും കോടതിയിലടക്കം വ്യക്തമാക്കിയിരിക്കെ, ഇനി ഇതേച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കണമെന്നാണ് സി.പി.എം നിലപാട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലം തൊട്ടേ കത്തോലിക്ക സമുദായത്തിൽ പടർന്നുകൊണ്ടിരിക്കുന്ന ലീഗ്, മുസ്ലിം വിരുദ്ധ നിലപാടുകളുടെ തുടർച്ചയായി ഇപ്പോഴത്തെ വിവാദങ്ങളെ കാണുന്നവരുണ്ട്. ലൗ ജിഹാദെന്നത് സി.പി.എം നേരത്തേ മുതൽ ഉയർത്തുന്ന ആക്ഷേപമാണെന്ന്, 2010ൽ മുഖ്യമന്ത്രിയായിരിക്കെ വി.എസ്. അച്യുതാനന്ദൻ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടി യു.ഡി.എഫ് കുറ്റപ്പെടുത്തുന്നു.മലബാർ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കുന്ന ഭൂതമായി പുതിയ വിവാദത്തെ വളർത്തിയെടുക്കാൻ മുസ്ലിംലീഗും നീങ്ങാനാണ് സാദ്ധ്യത.

ക്രൈസ്തവ വിഭാഗങ്ങൾക്കിടയിൽ ഈ വിവാദം സൃഷ്ടിക്കാനിടയുള്ള സ്വാധീനം മനസ്സിൽ കണ്ട് കരുതലോടെ നീങ്ങാൻ കോൺഗ്രസ് അടക്കമുള്ള കക്ഷികൾ ശ്രമിക്കുന്നു. ക്രൈസ്തവർക്കിടയിൽ മുള പൊട്ടിയ അമർഷത്തെ പ്രതിരോധിക്കുക അവരുടെയും പ്രശ്നമാണ്. പ്രത്യേകിച്ച് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ. ജോർജ് എം. തോമസിനെ തള്ളിപ്പറയുമ്പോഴും ,മലബാറിൽ നിന്ന് തൃക്കാക്കരയിലെത്തുമ്പോൾ സി.പി.എമ്മിന് ക്രൈസ്തവ നിലപാടും പ്രശ്നമാണ്.

 ജോ​ർ​ജ് ​എം.​ ​തോ​മ​സി​ന് പി​ശ​ക് ​പ​റ്റി​യെ​ന്ന് ​സി.​പി.​എം

കോ​ട​ഞ്ചേ​രി​യി​ലെ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​നേ​താ​വി​ന്റെ​ ​വി​വാ​ദ​ ​വി​വാ​ഹ​ത്തി​ൽ​ ​പ്ര​തി​ക​രി​ച്ച​ ​ജോ​ർ​ജ് ​എം.​ ​തോ​മ​സി​ന് ​പി​ശ​ക് ​പ​റ്റി​യ​താ​യി​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റ്.​ ​പി​ശ​കു​ക​ൾ​ ​ജോ​ർ​ജ് ​എം.​ ​തോ​മ​സ് ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​ണ​യ​വി​വാ​ഹ​ത്തി​ന്റെ​ ​പേ​രി​ൽ​ ​സാ​മു​ദാ​യി​ക​ ​ധ്രു​വീ​ക​ര​ണം​ ​ഉ​ണ്ടാ​ക്കാ​നു​ള്ള​ ​ചി​ല​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​കു​ത്സി​ത​ശ്ര​മം​ ​തി​രി​ച്ച​റി​യ​ണം.​ ​സ്വ​ന്തം​ ​ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു​ ​വി​വാ​ഹ​മെ​ന്ന് ​പെ​ൺ​കു​ട്ടി​ ​കോ​ട​തി​യി​ൽ​ ​വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​ ​വി​വാ​ദം​ ​അ​വ​സാ​നി​ക്കേ​ണ്ട​താ​യി​രു​ന്നു.​ ​രാ​ഷ്ട്രീ​യ​ല​ക്ഷ്യം​ ​മു​ൻ​നി​റു​ത്തി​ ​സി.​പി.​എ​മ്മി​നെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​റു​ത്താ​നു​ള്ള​ ​ശ്ര​മം​ ​തു​ട​രു​ക​യാ​ണ്.​ ​കു​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​ജാ​ഗ്ര​ത​ ​പാ​ലി​ക്ക​ണ​മെ​ന്നും​ ​സെ​ക്ര​ട്ടേ​റി​യ​റ്റ് ​പ്ര​സ്താ​വ​ന​യി​ൽ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

 സി.​പി.​എ​മ്മി​ന്റെ​ ​കാ​പ​ട്യം പു​റ​ത്തു​വ​ന്നു​:​ ​വി.​മു​ര​ളീ​ധ​രൻ

​ലൗ​ ​ജി​ഹാ​ദ് ​വി​ഷ​യ​ത്തി​ൽ​ ​പാ​ല​ ​ബി​ഷ​പ്പി​നും​ ​സി.​പി.​എം​ ​നേ​താ​വ് ​ജോ​ർ​ജ് ​എം.​ ​തോ​മ​സി​നും​ ​ര​ണ്ട് ​നീ​തി​യാ​ണോ​യെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​ ​മു​ര​ളീ​ധ​ര​ൻ​ ​ചോ​ദി​ച്ചു.​ ​വി​ഷ​യ​ത്തി​ൽ​ ​സി.​പി.​എ​മ്മി​ന്റെ​ ​കാ​പ​ട്യം​ ​ഒ​ന്നു​കൂ​ടി​ ​പു​റ​ത്തു​ ​വ​ന്നി​രി​ക്കു​ക​യാ​ണ്.​ ​ലൗ​ ​ജി​ഹാ​ദ്‌​ ​ഉ​ണ്ടെ​ന്ന് ​ജോ​ർ​ജ്.​എം.​ ​തോ​മ​സ് ​ന​ട​ത്തി​യ​ ​പ​രാ​മ​ർ​ശം​ ​നാ​ക്കു​പി​ഴ​ ​എ​ന്നാ​ണ് ​സി.​പി.​എം​ ​ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ക്രി​സ്ത്യ​ൻ​ ​സ​മു​ദാ​യ​ത്തി​ലെ​ ​പെ​ൺ​കു​ട്ടി​ക​ളെ​ ​ല​ക്ഷ്യം​ ​വ​ച്ച് ​ലൗ​ ​നാ​ർ​ക്കോ​ട്ടി​ക് ​ജി​ഹാ​ദ്‌​ ​ന​ട​ക്കു​ന്നു​ ​എ​ന്ന് ​ക​ല്ല​റ​ങ്ങാ​ട്ട് ​പി​താ​വ് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ലൗ​ ​ജി​ഹാ​ദി​നെ​ക്കു​റി​ച്ച് ​പ​രാ​മ​ർ​ശി​ക്കു​മ്പോ​ൾ​ ​നാ​ക്കു​പി​ഴ​യും.​ ​ഇ​ത് ​എ​ന്ത് ​നീ​തി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

 പാ​ർ​ട്ടി​ ​രേ​ഖ​ക​ളി​ലെ​ ​ലൗ​ ​ജി​ഹാ​ദ് സി.​പി.​എം​ ​വ്യ​ക്ത​മാ​ക്ക​ണം​:​ ​ലീ​ഗ്

സി.​പി.​എം​ ​പാ​ർ​ട്ടി​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​ലൗ​ ​ജി​ഹാ​ദ് ​ച​ർ​ച്ച​ ​ചെ​യ്തു​വെ​ന്നും​ ​പാ​ർ​ട്ടി​ ​രേ​ഖ​ക​ളി​ൽ​ ​വ​ന്നി​ട്ടു​ണ്ടെ​ന്നും​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം​ ​ജോ​ർ​ജ് ​എം.​ ​തോ​മ​സ് ​പ​റ​ഞ്ഞ​ത് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ​മു​സ്ളിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​എ​ ​സ​ലാം​ ​പ​റ​ഞ്ഞു.​ ​ജോ​ർ​ജ് ​എം.​ ​തോ​മ​സി​ന് ​നാ​ക്കു​പി​ഴ​ ​പ​റ്റി​യ​ത​ല്ല.​ ​ഗു​രു​ത​ര​മാ​യ​ ​വി​ഷ​യ​മാ​ണ​ത്.​ ​പാ​ർ​ട്ടി​യി​ൽ​ ​ന​ട​ന്ന​ ​ച​ർ​ച്ച​ക​ളാ​ണോ​ ​ഇൗ​ ​പ്ര​സ്താ​വ​ന​ ​ന​ട​ത്താ​ൻ​ ​ധൈ​ര്യം​ ​ന​ൽ​കി​യ​തെ​ന്നും​ ​പി.​എം.​എ.​ ​സ​ലാം​ ​ചോ​ദി​ച്ചു.​ ​ലീ​ഗ് ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.
പ്ര​ണ​യ​വി​വാ​ഹ​ത്തെ​ ​ലൗ​ ​ജി​ഹാ​ദെ​ന്ന് ​സി.​പി.​എം​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.​ ​ലൗ​ ​ജി​ഹാ​ദ് ​പ്ര​ചാ​ര​ണ​ത്തി​ന് ​കേ​ര​ള​ത്തി​ൽ​ ​തു​ട​ക്ക​മി​ട്ട​തും​ ​സി.​പി.​എ​മ്മാ​ണ്.​ ​സി.​പി.​എം​ ​നേ​താ​വും​ ​രാ​ജ്യ​സ​ഭാ​ ​എം.​പി​യു​മാ​യ​ ​എ.​എ.​ ​റ​ഹീ​മി​ന്റെ​യും​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന്റെ​യും​ ​വി​വാ​ഹ​ ​സ​മ​യ​ത്ത് ​ലൗ​ ​ജി​ഹാ​ദി​നെ​ ​കു​റി​ച്ച് ​ഒ​ന്നും​ ​പ​റ​ഞ്ഞി​രു​ന്നി​ല്ല.​ ​മു​സ്‌​ലിം​-​ക്രി​സ്ത്യ​ൻ​ ​സ​മു​ദാ​യ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ഐ​ക്യം​ ​ത​ക​ർ​ക്കാ​നു​ള്ള​ ​ശ്ര​മ​ങ്ങ​ൾ​ ​ആ​ര് ​ന​ട​ത്തി​യാ​ലും​ ​കേ​ര​ളീ​യ​ ​സ​മൂ​ഹം​ ​പൊ​റു​ക്കി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഇ.​ഡി​യെ​ ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രു​ക​ൾ​ ​ലീ​ഗ് ​നേ​താ​ക്ക​ളെ​ ​രാ​ഷ്ട്രീ​യ​മാ​യി​ ​വേ​ട്ട​യാ​ടു​ക​യാ​ണ്.​ ​ഇ.​ഡി​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്ന​ ​കെ.​എം.​ ​ഷാ​ജി​ക്ക് ​ലീ​ഗ് ​പൂ​ർ​ണ​പി​ന്തു​ണ​ ​ന​ൽ​കു​മെ​ന്നും​ ​പി.​എം.​എ.​ ​സ​ലാം​ ​പ​റ​ഞ്ഞു.

 ല​വ് ​ജി​ഹാ​ദ് ​വി​വാ​ദം​ ​നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ഡി.​വൈ.​എ​ഫ്.ഐ

​ല​വ് ​ജി​ഹാ​ദ് ​വി​വാ​ദം​ ​അ​നാ​വ​ശ്യ​വും​ ​നി​ർ​ഭാ​ഗ്യ​ക​ര​വു​മാ​ണെ​ന്ന് ​ഡി.​വൈ.​എ​ഫ്.​ഐ​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു.
ജാ​തി​-​മ​ത​-​സാ​മ്പ​ത്തി​ക​-​ലിം​ഗ​ ​ഭേ​ദ​മി​ല്ലാ​തെ​ ​പ​ര​സ്പ​രം​ ​പ്ര​ണ​യി​ക്കു​ക​യും​ ​ഒ​ന്നി​ച്ചു​ ​ജീ​വി​ക്കാ​നാ​ഗ്ര​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​പി​ന്തു​ണ​ ​ന​ൽ​കു​ക​യെ​ന്ന​താ​ണ് ​ഡി.​വൈ.​എ​ഫ്.​ഐ​യു​ടെ​ ​പ്ര​ഖ്യാ​പി​ത​ ​നി​ല​പാ​ട്.​ ​സെ​ക്യു​ല​ർ​ ​മാ​ട്രി​മോ​ണി​ ​വെ​ബ്സൈ​റ്റ് ​തു​ട​ങ്ങി​യ​ ​പ്ര​സ്ഥാ​ന​മാ​ണി​ത്.
കേ​ര​ള​ത്തി​ന്റെ​ ​മ​ത​നി​ര​പേ​ക്ഷ​ ​സാം​സ്കാ​രി​ക​ ​പൈ​തൃ​ക​ത്തി​ൽ​ ​വി​ള്ള​ൽ​ ​വീ​ഴ്ത്താ​ൻ​ ​സ്ഥാ​പി​ത​ശ​ക്തി​ക​ൾ​ ​മ​നഃ​പൂ​ർ​വം​ ​കെ​ട്ടി​ച്ച​മ​ച്ച​ ​അ​ജ​ൻ​ഡ​യാ​ണ് ​ല​വ് ​ജി​ഹാ​ദെ​ന്ന​ ​പ്ര​യോ​ഗം.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ക​ണ​ക്കു​ക​ൾ​ ​നി​ര​ത്തി​ ​നി​യ​മ​സ​ഭ​യി​ലും​ ​പൊ​തു​മ​ദ്ധ്യ​ത്തി​ലും​ ​ആ​വ​ർ​ത്തി​ച്ച് ​വ്യ​ക്ത​മാ​ക്കി​യ​താ​ണ് ​ല​വ്ജി​ഹാ​ദ് ​കേ​ര​ള​ത്തി​ലി​ല്ല​ ​എ​ന്ന​ത്.​ ​സ​മ​സ്ത​മേ​ഖ​ല​യി​ലും​ ​മ​ത​തീ​വ്ര​വാ​ദം​ ​പി​ടി​മു​റു​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​ ​വ​ർ​ത്ത​മാ​ന​കാ​ല​ത്ത് ​ഷെ​ജി​നും​ ​ജോ​യ്സ്ന​യും​ ​മ​ത​നി​ര​പേ​ക്ഷ​ ​വൈ​വാ​ഹി​ക​ ​ജീ​വി​ത​ത്തി​ന് ​ഉ​ദാ​ഹ​ര​ണ​വും​ ​പു​രോ​ഗ​മ​ന​ബോ​ധം​ ​സൂ​ക്ഷി​ക്കു​ന്ന​ ​യു​വ​ത​യ്ക്ക് ​മാ​തൃ​ക​യു​മാ​ണ്.​ ​ഇ​വ​ർ​ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​ന​ൽ​കു​മെ​ന്നും​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​വ്യ​ക്ത​മാ​ക്കി.

 തീ​വ്ര​വാ​ദി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​സി.​പി.​എം മു​ട്ടി​ലി​ഴ​യു​ന്നു​:​ ​കെ.​ ​സു​രേ​ന്ദ്രൻ

ലൗ​ ​ജി​ഹാ​ദു​ണ്ടെ​ന്ന് ​പ​ര​സ്യ​മാ​യി​ ​സ​മ്മ​തി​ച്ച​ ​ജോ​ർ​ജ് ​എം.​ ​തോ​മ​സി​നെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​മാ​റ്റി​പ്പ​റ​യി​ച്ച​ ​സി.​പി.​എം​ ​തീ​വ്ര​വാ​ദി​ക​ൾ​ക്ക് ​മു​ന്നി​ൽ​ ​മു​ട്ടി​ലി​ഴ​യു​ക​യാ​ണെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​ലൗ​ ​ജി​ഹാ​ദി​ക​ൾ​ക്ക് ​ത​ങ്ങാ​നു​ള്ള​ ​വ​ഴി​യ​മ്പ​ല​മാ​യി​ ​സി.​പി.​എം​ ​മാ​റി.​ ​കേ​ര​ള​ത്തി​ലെ​ ​ക്രൈ​സ്ത​വ​ ​ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ​ ​ആ​ശ​ങ്ക​ ​പു​റം​കാ​ൽ​ ​കൊ​ണ്ട് ​ത​ട്ടി​ക്ക​ള​യു​ക​യാ​ണ് ​സി.​പി.​എം.
പാ​ലാ​ ​ബി​ഷ​പ്പി​നെ​തി​രെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​വി​ഷം​ ​തു​പ്പി​യ​ത് ​സി.​പി.​എ​മ്മു​കാ​രാ​യി​രു​ന്നു.​ ​കോ​ൺ​ഗ്ര​സും​ ​ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പം​ ​ജി​ഹാ​ദി​ക​ളെ​ ​പ്രീ​ണി​പ്പി​ക്കു​ക​യാ​ണ്.​ ​ലൗ​ ​ജി​ഹാ​ദും​ ​നാ​ർ​ക്കോ​ട്ടി​ക്ക് ​ജി​ഹാ​ദും​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ണ്.​ ​രാ​ജ്യ​ദ്റോ​ഹ​ ​ശ​ക്തി​ക​ളെ​ ​തു​റ​ന്നു​ ​കാ​ട്ടാ​ൻ​ ​ബി.​ജെ.​പി​ ​പോ​രാ​ടു​മെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

 ലൗ​ ​ജി​ഹാ​ദ് ​വി​വാ​ദം​ ​സം​ഘ​പ​രി​വാർ അ​ജ​ൻ​ഡ​:​ ​എ.​ഐ.​വൈ.​എ​ഫ്

​ലൗ​ ​ജി​ഹാ​ദ് ​വി​വാ​ദം​ ​രാ​ജ്യ​ത്ത് ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​ ​വ​രു​ന്ന​ത് ​സം​ഘ​പ​രി​വാ​റി​ന്റെ​ ​അ​ജ​ൻ​ഡ​യാ​ണെ​ന്നും,​ ​മ​തേ​ത​ര​ ​വി​വാ​ഹ​ങ്ങ​ളെ​ ​പി​ന്തു​ണ​യ്ക്കു​ക​യും​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും​ ​ചെ​യ്യു​മെ​ന്നും​ ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്ര​സ്താ​വ​ന​യി​ലൂ​ടെ​ ​അ​റി​യി​ച്ചു.​ ​പ്രാ​യ​പൂ​ർ​ത്തി​യാ​യ​ ​ര​ണ്ട് ​വ്യ​ക്തി​ക​ളു​ടെ​ ​വ്യ​ക്തി​സ്വാ​ന്ത്ര്യ​മാ​ണ് ​വി​വാ​ഹം.​ ​ലൗ​ ​ജി​ഹാ​ദ് ​കേ​ര​ള​ത്തി​ലു​ണ്ടെ​ന്ന് ​വ​രു​ത്തി​ ​തീ​ർ​ക്കാ​നു​ള്ള​ ​സം​ഘ​പ​രി​വാ​ർ​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​ശ​ക്തി​പ​ക​രു​ന്ന​ ​പ്ര​സ്താ​വ​ന​ ​ഒ​രി​ക്ക​ലും​ ​ഉ​ണ്ടാ​കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​താ​ണ്.
അ​ത്ത​രം​ ​പ്ര​സ്താ​വ​ന​ക​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ ​തി​രു​ത്തു​വാ​ൻ​ ​ത​യ്യാ​റാ​ക​ണ​മെ​ന്ന് ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​അ​രു​ണും​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി.​ജി​സ്‌​മോ​നും​ ​അ​റി​യി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SHEJIN AND CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.