ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാട് ഗ്രേറ്റർ ക്ലബും സാറ്റലൈറ്റ് ക്ലബ് ലവേണ്ടറും ചേർന്ന് 40 ഭിന്നശേഷി കുട്ടികളുടെ സ്നേഹസംഗമം സംഘടിപ്പിച്ചു. ആലപ്പുഴ ചില്ല ആർട്ട് കഫേയിൽ നടന്ന പരിപാടിയുടെ ഭാഗമായി സുരേഷ് റാവു, മായാ സുരേഷ് റാവു എന്നിവർ സംഗീത വിരുന്ന് നടത്തി. സബ് കളക്ടർ സൂരജ് ഷാജി കുട്ടികളുമായി സംവദിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ സി.ജയകുമാർ, ഹരിപ്പാട് ഗ്രേറ്റർ ക്ലബ് പ്രസിഡന്റ് അജിത് പേരൂർ, സാറ്റലൈറ്റ് ക്ലബ് ചെയർ ,രശ്മി, ക്ലബ് അംഗങ്ങളായ വി.ബാബുരാജ്, ബിന്ദു ഷിബുരാജ്, ബി.ആർ.സി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ജി.സുമംഗലി, ട്രെയിനർ സുഭാഷ് ചന്ദ്രൻ, അദ്ധ്യാപകരായ പി.എ.സിന്ധു, വി.ജി.വിൻസന്റ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |