SignIn
Kerala Kaumudi Online
Friday, 19 April 2024 2.04 PM IST

കേന്ദ്രീയ വിദ്യാലയ പ്രവേശനം: സ്പെഷ്യൽ ക്വോട്ട നിറുത്തി

kv

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ പ്രവേശനത്തിനുള്ള എം.പി ക്വാേട്ട ഉൾപ്പെടെ എല്ലാ പ്രത്യേക ക്വോട്ടകളും നിറുത്തലാക്കി. പ്രത്യേക ക്വോട്ടയിൽ പ്രവേശനം നൽകേണ്ടെന്ന് കേന്ദ്രീയ വിദ്യാലയ സങ്കതൻ ന്യൂഡൽഹി ആസ്ഥാനത്തു നിന്ന് എല്ലാ പ്രാദേശിക ഒാഫീസുകളിലേക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്നാൽ ഇത് താത്കാലിക ഉത്തരവാണെന്ന് കെ.വി സ്കൂൾ അധികൃതർ പറയുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ ക്വോട്ട കഴിഞ്ഞ വർഷം നിറുത്തലാക്കിയിരുന്നു.

നിറുത്തലാക്കിയത് : എം.പിമാർക്ക്, വീട്ടിലെ ഏക പെൺകുട്ടിക്ക്, എം.പിമാരുടെ മക്കൾക്കും ചെറുമക്കൾക്കും,കെ.വി ജീവനക്കാരുടെയും വിരമിച്ചവരുടെയും മക്കൾക്കും ചെറുമക്കൾക്കും, സർവീസിലിരിക്കെ മരിച്ച കേന്ദ്രസർക്കാർ ജീവനക്കാരുടെ മക്കൾക്ക്, അശോക ചക്ര അടക്കം ഉന്നത സൈനിക ബഹുമതികളും പൊലീസ് മെഡലുകളും ലഭിച്ചവരുടെ മക്കൾക്ക്, സംസ്ഥാന തല കായിക മത്സരങ്ങളിൽ ജയിക്കുന്നവർക്ക്, രാഷ്‌ട്രപതിയുടെ പുരസ്കാരം ലഭിക്കുന്ന സ്കൗട്ട്, ഗൈഡ്സ് കുട്ടികൾക്ക്, ധീരതയ്‌ക്കുള്ള അവാർഡ് ലഭിച്ച കുട്ടികൾക്ക്, ദേശീയ അദ്ധ്യാപക അവാർഡ് ജേതാക്കളുടെ കുട്ടികൾക്ക്, ദേശീയ തലത്തിൽ ഫൈൻ ആർട്സ് പുരസ്കാരം ലഭിച്ചവർക്ക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CENTRAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.