കൊല്ലം: അന്യസംസ്ഥാന തൊഴിലാളിയായ ബാർ ജീവനക്കാരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. കൊല്ലം പള്ളിത്തോട്ടം നീലാംതോട്ടം അനിൽ ഭവനിൽ മണികണ്ഠനാണ് (42) പിടിയിലായത്.
കോട്ടമുക്കിലുള്ള ബാർ ഹോട്ടലിൽ മദ്യപിക്കുന്നതിനിടെ ട്രേയിൽ ഗ്ലാസുകളുമായി പോയ ഹോട്ടലിലെ ക്ലീനിംഗ് സ്റ്റാഫായ ആസാം സ്വദേശി അസ്ഹറുള്ളിനോട് പ്രതി കുപ്പി ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരൻ നിരസിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഗ്ലാസ് കൊണ്ട് അസ്ഹറുളിനെ ആക്രമിച്ചു. വയറിലും മുതുകിലും തലയിലും ഗുരുതരമായി പരിക്കേറ്റ അസ്ഹറുൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |