ലോസ്ആഞ്ചലസ് : പ്രശസ്ത അമേരിക്കൻ ഗായകൻ കർട്ട് കൊബെയ്ന്റെ ഗിറ്റാർ ലേലത്തിന്. തന്റെ റോക്ക് ബാൻഡായ നിർവാണയുടെ ' സ്മെൽസ് ലൈക്ക് ടീൻ സ്പിരിറ്റ് " എന്ന മ്യൂസിക് വീഡിയോയിൽ കൊബെയ്ൻ ഉപയോഗിച്ച നീല ഗിറ്റാറാണിത്. അടുത്ത മാസം നടക്കുന്ന ലേലത്തിൽ ഏകദേശം 800,000 ഡോളർ ഗിറ്റാറിന് ലഭിക്കുമെന്നാണ് കരുതുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ജൂലിയൻസ് ഓക്ഷൻസ് എന്ന കമ്പനിയാണ് കൊബെയ്ന്റെ മസ്റ്റാംഗ് ഫെൻഡർ ഗിറ്റാർ ലേലം ചെയ്യുന്നത്. 1994ൽ 27ാം വയസിൽ കൊബെയ്ൻ ആത്മഹത്യ ചെയ്ത ശേഷം അദ്ദേഹത്തിന്റെ കുടുംബമായിരുന്നു ഈ ഗിറ്റാർ സൂക്ഷിച്ചിരുന്നത്. മേയ് 20 മുതൽ 22 വരെ ന്യൂയോർക്കിലും ഓൺലൈനിലുമായാണ് ലേലം. ലേലത്തുകയും ഒരു ഭാഗം ഒരു മാനസികാരോഗ്യ സംഘടനയ്ക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |