SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.23 PM IST

മകൾ ചതിയിൽ കുടുങ്ങിയതാണെന്ന് ജോയ്സ്നയുടെ പിതാവ്

jyosna-and-shijin

കോഴിക്കോട്: മകൾ ചതിയിൽ കുടുങ്ങിയതാണെന്ന് കോടഞ്ചേരിയിൽ മിശ്ര വിവാഹിതരായ ജോയ്സ്നയുടെ പിതാവ് ജോസഫ് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തെക്കുറിച്ച് സി.ബി.ഐയോ എൻ.ഐ.എയോ അന്വേഷിക്കണം. സംസ്ഥാന പൊലീസിൽ വിശ്വാസമില്ല. നിയമ നടപടികളുമായി മുന്നോട്ടുപോകും. ജോയ്സ്നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിട്ടുണ്ട്. പാർട്ടിക്കാരുടെ പിന്തുണയില്ല. തന്നെ സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ പിന്തുണയോടെയാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

 അതൃപ്തിയുമായി താമരശേരി രൂപതാബിഷപ്പ്

ജോയ്സ്ന - ഷെജിൻ വിവാഹത്തിൽ അതൃപ്തി പ്രകടിപ്പിച്ച് താമരശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയൽ. മതസൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാല സംഭവങ്ങൾ മനസുകളെ തമ്മിൽ അകറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു. താമരശേരി മേരി മാതാ കത്തിഡ്രൽ പള്ളിയിൽ പെസഹാ വ്യാഴത്തിന്റെ ശുശ്രൂഷാ ചടങ്ങുകൾക്ക് ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പ്. പ്രതിലോമ ശക്തികൾക്ക് മുന്നിൽ കീഴടങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JYOSNA AND SHIJIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.