തിരുവനന്തപുരം: വിജിലൻസ് പരിശോധനയിൽ അനധികൃത വരുമാനം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പത്തനംതിട്ട അമാൽഗമേറ്റഡ് സബ് രജിസ്ട്രാർ ഓഫീസിലെ സബ് രജിസ്ട്രാർ സനൽ.ടി, സീനിയർ ക്ളാർക്ക് ജലജകുമാരി കെ.ജി. എന്നിവരെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഓപ്പറേഷൻ സത്യജ്വാല എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ മിന്നൽ പരിശോധനയുടെ ഭാഗമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ 2021 നവംബർ 11 ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സനലിന്റെ കൈവശവും കാറിൽ നിന്നുമായി 62,100 രൂപ പിടിച്ചെടുത്തു. ഭാര്യയുടെയും മറ്റു ചിലരുടെയും അക്കൗണ്ടുകളിലേക്ക് 50,000 വരെ മാറ്റിയതും മറ്റു പല സ്രോതസുകളിൽ നിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തുന്നതും കണ്ടെത്തി. ജലജകുമാരിയുടെ പക്കൽ നിന്ന് 12,700 രൂപ കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |