തിരുവനന്തപുരം: എല്ലാ മലയാളികൾക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിഷു ആശംസകൾ നേർന്നു. ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും ഒരുമയുടെയും കൈനീട്ടം നൽകി വിഷു അനുഗ്രഹിക്കട്ടെയെന്ന് ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രി
കൊവിഡ് മഹാമാരി തീർത്ത പ്രതിസന്ധി മറികടന്ന് വിഷുവിന്റെ സന്ദേശം പരസ്പരം പങ്കുവച്ച് ശോഭനമായ പുതിയ കാലത്തേയ്ക്ക് ഉറച്ച കാൽവയ്പുകളുമായി മുന്നേറാമെന്ന് വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പ്രതിപക്ഷ നേതാവ്
പ്രതിസന്ധികളിൽ നിന്ന് കരകയറാനുള്ള ഊർജ്ജവും പ്രതീക്ഷയും നൽകുന്നതാകട്ടെ ഓരോരുത്തർക്കും ഇത്തവണത്തെ വിഷുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആശംസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |