നെയ്യാറ്റിൻകര:രോഗ ദുരിതാവസ്ഥയിലും കീമോ ബാധിച്ച കുട്ടിക്ക് തന്റെ തലമുടി മുഴുവൻ മുറിച്ച് നൽകിയതിലൂടെ ശ്രദ്ധേയമായ ഭദ്രയ്ക്ക് ഫ്രാൻ നൽകിയ ധനസഹായം കെ.ആൻസലൻ എം.എൽ.എ കൈമാറി. ഫ്രാനിന്റെ ഇടപെടലിൽ ഭദ്രയ്ക്ക് നിംസിൽ സൗജന്യ ചികിത്സയും ഉറപ്പാക്കിയിരുന്നു. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ അദ്ധ്യക്ഷതവഹിച്ചു.ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ,നഗരസഭാ കൗൺസിലർമാരായ കുട്ടപ്പന മഹേഷ്, മഞ്ചത്തല സുരേഷ്,ഭാരവാഹികളായ എം.രവീന്ദ്രൻ,തിരുപുറം ശശികുമാരൻ നായർ,അഡ്വ.തലയൽ പ്രകാശ്,ജി. പരമേശ്വരൻ നായർ,ഗിരിജാദേവി,എം.ജി.അരവിന്ദ്, വെൺപകൽ ഉണ്ണികൃഷ്ണൻ, കെ.വി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |