കളമശേരി: ഏലൂർ നഗരസഭയിലെ കുടുംബശ്രീ അംഗങ്ങളുടെ സ്വയം തൊഴിൽ സംരഭമായ ശുദ്ധി ആർ.ഒ. പ്ലാന്റ് വനിതാ വ്യവസായ കേന്ദ്രത്തിൽ നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ ഉദ്ഘാടനം ചെയ്തു. കുടിവെള്ളം ശുദ്ധീകരിച്ച് 20 ലിറ്റർ ബോട്ടിലിലാക്കി "ശുദ്ധി " എന്ന പേരിൽ വിപണിയിലെത്തിക്കും. വരും വർഷിക പദ്ധതിയിൽ കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുമെന്ന് നഗരസഭാ ചെയർമാൻ എ.ഡി. സുജിൽ അറിയിച്ചു. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.എം. ഷെനിൻ, അംബികാ ചന്ദ്രൻ , പി.എ.ഷെറീഫ്, ദിവ്യാ നോബി, പി.ബി. രാജേഷ്, കൗൺസിലർ പി.എം. അയൂബ്, സി.ഡി.എസ് ചെയർപേഴ്സൺ വിനയാ സുകുമാരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |