കണ്ണൂർ: നഗരത്തിൽ മോഷണ - പിടിച്ചുപറി സംഘങ്ങളുടെ വിളയാട്ടം. ബസുകളിൽ കവർച്ച വ്യാപകമാകുന്നതായി പരാതിയുണ്ട്. രാവിലെ കക്കാട് നിന്ന് കണ്ണൂരിലേക്ക് വരുന്ന തിരക്കുള്ള ബസുകളിൽ മോഷണം സ്ഥിരം സംഭവമാവുന്നതായി പറയുന്നു.
രണ്ട് ദിവസം മുൻപ് കക്കാട് ബസിൽ യാത്ര ചെയ്ത ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതേ റൂട്ടിലോടുന്ന മറ്റൊരു ബസിൽ നിന്ന് ഒരു മാസം മുൻപാണ് മറ്റൊരു സ്ത്രീയുടെ ബാഗിൽ നിന്നും പേഴ്സ് മോഷ്ട്ടിക്കാനുള്ള ശ്രമം നടന്നത്. എന്നാൽ ഇതേ അനുഭവമുണ്ടായിരുന്ന മറ്റൊരു വീട്ടമ്മ മോഷണശ്രമം നേരിൽ കാണുകയും ഇവർക്ക് സൂചന നൽകുകയുമായിരുന്നു. മോഷണ ശ്രമം കൈയോടെ പിടികൂടുമെന്നായപ്പോൾ മോഷ്ടാക്കളായ രണ്ട് യുവതികൾ തൊട്ടടുത്ത സ്റ്റോപ്പിൽ ഇറങ്ങി ഒാടുകയായിരുന്നുവത്രെ.
കക്കാട് ബസിൽ നിന്ന് മറ്റൊരാൾക്കും കഴിഞ്ഞ മാസം സമാന അനുഭവമുണ്ടായി. ബസ് സ്റ്റോപ്പിൽ ഇറങ്ങി നോക്കുമ്പോഴായിരുന്നു ബാഗിന്റെ സിബ്ബ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഭാഗ്യത്തിന് മോഷ്ട്ടാക്കൾ പേഴ്സെടുക്കുന്നതിന് മുൻപേ ബസ് സ്റ്റോപ്പിലെത്തിയതിനാൽ പണം നഷ്ട്ടമായില്ലെന്ന് ഇവർ പറഞ്ഞു. അപ്പോൾ തന്നെ പൊലീസിൽ വിവരമറിച്ചെങ്കിലും അപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |