SignIn
Kerala Kaumudi Online
Thursday, 25 April 2024 3.24 PM IST

ട്രെയിനിൽ കടത്തിയ കഞ്ചാവ് പിടികൂടി

kanjav

പാലക്കാട്: ട്രെയിനിൽ കടത്തിയ 8.800 കിലോഗ്രാം കഞ്ചാവ് പിടികൂടി. വിഷു, ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് പാലക്കാട് എക്‌‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും ജില്ലാ ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് ഷാലിമാർ- തിരുവന്തപുരം എക്‌സ്‌പ്രസിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. ജനറൽ കംമ്പാർട്ട്‌മെന്റിൽ സീറ്റിനടിയിൽ രണ്ട് ബാഗുകളിലായിട്ടാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത കഞ്ചാവിന് പൊതുവിപണിയിൽ ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ വിലവരും. ജില്ലാ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സജീവ്, ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് സി.ഐ എൻ.കേശവദാസ്, എ.എസ്.ഐ സജി അഗസ്റ്റിൻ, പ്രിവന്റീവ് ഓഫീസർമാരായ ആർ.എസ്.സുരേഷ്, എ.ജയപ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഡി.ഹരിപ്രസാദ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, CRIME
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.