തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടിക്ക് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്ന അശാസ്ത്രീയ പുനഃസംഘടനാ നിർദ്ദേശങ്ങൾ തള്ളിക്കളയണമെന്ന് കേരള വാട്ടർ അതോറിട്ടി എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. വാട്ടർ അതോറിട്ടിയുടെ ഓഫീസ് ഘടന മാറ്റിമറിക്കാനും മേൽ തട്ടിൽ മാത്രം ഓഫീസുകൾ ഇരട്ടിയാക്കി വർദ്ധിപ്പിക്കാനുമുള്ള പുനഃസംഘടനാ നിർദ്ദേശം സദുദ്ദേശത്തോടെയല്ലെന്നും ജനറൽ സെക്രട്ടറി പി. ശശിധരൻ നായർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |