ശബരിമല: ശബരിമലയിൽ ഇന്നുപുലർച്ചെ നാലു മുതൽ 7.30 വരെ വിഷുക്കണി ദർശനം. ഇന്നലെ രാത്രി ഭഗവാന്റെ മുന്നിൽ വിഷുക്കണി ഒരുക്കിയ ശേഷമാണ് നട അടച്ചത്. പുലർച്ചെ 4ന് നട തുറന്ന് ശ്രീകോവിലിനുള്ളിലെ വിളക്കുകൾ തെളിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിക്കും. തുടർന്ന് ഭക്തർക്ക് ദർശനം. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടം നൽകും. ഉഷഃപൂജയ്ക്കു ശേഷം നെയ്യഭിഷേകം ആരംഭിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപൻ, അംഗം മനോജ് ചരളേൽ തുടങ്ങിയവർ സന്നിധാനത്തെത്തി. വിഷു ഉത്സവ പൂജകൾ പൂർത്തിയാക്കി 18ന് രാത്രി നട അടയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |