SignIn
Kerala Kaumudi Online
Thursday, 18 April 2024 6.58 AM IST

ലോകസമാധാനത്തിന് ശ്രീനാരായണഗുരു ദർശനങ്ങൾ: പ്രീതി നടേശൻ

convention

തിരുവല്ല: ആശങ്കയുടെ ഇന്നത്തെ ലോകത്ത് സമാധാനത്തിന് ശ്രീനാരായണ ഗുരുവിന്റെ ദർശനമാണ് പരിഹാരമെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 13-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ കാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഗുരുദർശനത്തിൽ അധിഷ്ഠിതമായ ജീവിതം കുടംബത്തിനും സമൂഹത്തിനും രാജ്യത്തിനും ലോകത്തിനും അഭിവൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും. ഗുരുവിന്റെ ഏകലോക സമത്വദർശനം ലോകസമാധാനത്തിന് പര്യാപ്തമാണെന്നും പ്രീതി നടേശൻ പറഞ്ഞു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ
എഴുമറ്റൂർ, കൗൺസിലർമാരായ രാജേഷ്‌കുമാർ,ബിജു മേത്താനം,അനിൽ ചക്രപാണി,
മനോജ് ഗോപാൽ,പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി,കെ.എൻ.രവീന്ദ്രൻ, വനിതാസംഘം പ്രസിഡന്റ് സുമാ സജികുമാർ, കുമാരിസംഘം കോർഡിനേറ്റർ ശോഭാ ശശിധരൻ,​ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമൻ, സെക്രട്ടറി സുര്യകിരൺ സൈബർസേന ചെയർമാൻ ശരത്ബാബു,​ കൺവീനർ അശ്വിൻ ബിജു, വൈദീകസമിതി പ്രസിഡന്റ് ഷിബു ശാന്തി, സെക്രട്ടറി സുജിത്ത് ശാന്തി എന്നിവർ സംസാരിച്ചു.

കുമളി ശ്രീനാരായണ ധർമ്മാശ്രമത്തിലെ സ്വാമി ഗുരുപ്രകാശം ,​ഐക്യമത്യം എന്ന
വിഷയത്തിൽ പ്രഭാഷണം നടത്തി. ഒരു സമുദായത്തിന്റെ ആന്തര സംസ്‌കാരമാണ് ആ
സമുദായത്തെ ഉന്നതിയിലേക്ക് നയിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഉച്ചയ്ക്കുശേഷം കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ സരസസ്വതി കുടുംബജീവിതം കരുതലോടെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കൺവൻഷൻ നഗറിൽ ഇന്ന്


രാവിലെ 9ന് ശാന്തിഹവനം, 9.30ന് വിശ്വശാന്തി പ്രാർത്ഥന. ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസഭട്ടതിരി ഭദ്രദീപപ്രകാശനം നി‌ർവഹിക്കും. 10ന് സ്വാമി ധർമ്മചൈതന്യയുടെ പ്രഭാഷണം. 12ന്
ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ആന്റോആന്റണി എം.പി,മാത്യു ടി.തോമസ് എം.എൽ.എ,മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ജയകുമാർ എന്നിവർ സംസാരിക്കും.1ന് ഗുരുപ്രസാദവിതരണം 1.45ന് പായിപ്ര ദമനൻ പ്രഭാഷണം നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.