SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.52 AM IST

ധർമ്മശോഭ പരത്തി ധർമ്മമീമാംസാപരിഷത്ത്


gurumargam

ജീവരാശിയുടെ ഗതിവിഗതികളെ കണ്ടറിഞ്ഞ ഏറ്റവും വലിയ ആസൂത്രണ വിചക്ഷണനായിരുന്നു ശ്രീനാരായണഗുരുദേവൻ. ജീവിതത്തിന്റെ അസ്തിത്വം ഉറപ്പിച്ചിരിക്കുന്നത് മതനിഷ്ഠമായ ജീവിതത്തിലാണെന്നും വിഭിന്നമതങ്ങളുടെ സാരതത്വം ഒന്നാണെന്നും പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേദിയൊരുക്കുന്നതിന് 1925 ൽ മതമഹാപാഠശാലക്കു ശിവഗിരിക്കുന്നിന്റെ നെറുകയിൽ ശിലാസ്ഥാപനം ചെയ്ത് പ്രാരംഭം കുറിച്ചു.

ആത്മീയവും ഭൗതികവുമായ സർവ്വമേഖലകളിലും മനുഷ്യന്റെ

സ്വൈര്യവിഹാരം നടത്തുന്നത് അവന്റെ വിജ്ഞാനതലത്തെ ആശ്രയിച്ചുകൊണ്ടാണ്. സാമാന്യവും വിശേഷവുമായ പരിജ്ഞാനം താൻ വ്യവഹരിക്കുന്ന മേഖലകളിൽ

ഓരോരുത്തർക്കും ഉണ്ടായിരിക്കേണ്ടതാണ്. വ്യക്തിജീവിതം ചിട്ടപ്പെടുത്തേണ്ടത് അതിലൂടെയാണ്. അതിന് ഗുരു അഷ്ടാംഗങ്ങളെ വിശദമാക്കുന്നു. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,

കൃഷി, സംഘടന, കച്ചവടം, കൈത്തൊഴിൽ, സാങ്കേതികവിദ്യ എന്നിവയാണവ. മനുഷ്യജീവിതത്തിന്റെ

സമഗ്രമായ വളർച്ചയ്ക്ക് എന്നും നിദാനമായിരുന്നു ഇതെല്ലാം. ജാതിയുടെയോ മതത്തിന്റെയോ

ദേശത്തിന്റെയോ ഭാഷയുടെയോ ഭേദചിന്തകളില്ലാതെ മനുഷ്യകുലത്തിന്റെ സമഗ്രതയുടെ ഉദ്ബോ

ധനങ്ങളായിരുന്നു ഇവയെന്നു കാണുവാൻ സാധിക്കും. സ്വച്ഛതയിൽ നിന്നുമാണ് സ്വാതന്ത്യം

ഉണ്ടാകുന്നതെന്ന ദാർശനിക കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഗുരുദേവൻ സമൂഹത്തെ പരി

വർത്തനപ്പെടുത്തിയിരുന്നത്. മനുഷ്യസമൂഹം ജാതിസമൂഹമായും മതസമൂഹമായും തരംതിരിഞ്ഞു

വിവേചനത്തിന്റെ ചുഴിക്കുത്തുകളിലേക്കു കൂപ്പുകുത്തുന്ന കാഴ്ച കണ്ടിരിക്കുവാൻ ഗുരുവിലെ

ദാർശനികനും നവോത്ഥാനനായകനും ആകുമായിരുന്നില്ല. കാരണം ഗുരുദേവൻ മാനവികത

യുടെ മഹാപ്രവാചകനായിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടാക്കി വച്ചിരിക്കുന്നതിലെ അയുക്തികതയെയും അശാസ്ത്രീയതയെയും ദാർശനികത്തികവോടെ തുറന്നുകാട്ടുന്ന ശാസ്ത്രീയസമീപനമായിരുന്നു ഗുരുവിനുണ്ടായിരുന്നത്. ഏതുതർക്കത്തെയും ഇണക്കി ഇല്ലാതാക്കുവാൻ ഗുരു

വിന് അനായാസം കഴിഞ്ഞിരുന്നു.

മനുഷ്യനെ അസ്വതന്ത്രനും അസന്തുഷ്ടനും അജ്ഞാനിയുമാക്കിത്തീർക്കുന്ന ജാതിയിലെ

ജാതിയില്ലായ്മ വെളിവാക്കുന്നതിനായി ഗുരുദേവൻ ഒട്ടേറെ ഉപദേശങ്ങൾ പല സന്ദർഭങ്ങളിലായി

നമുക്ക് നല്കിയിട്ടുണ്ട്. അതിനെല്ലാം പുറമെ എന്താണു ജാതിയെന്നും ഒരു ജീവിവർഗ്ഗത്തിന്റെ

ജാതി എങ്ങനെയാണു നിർണ്ണയിക്കേണ്ടതെന്നും എന്തെല്ലാമാണു ജാതിയുടെ ലക്ഷണങ്ങളെന്നും

ജീവശാസ്ത്രപരമായും തത്വശാസ്ത്രപരമായും ഗുരു ജാതിനിർണ്ണയവും ജാതിലക്ഷണവുമെന്ന

കൃതികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യനെ മനുഷ്യനായി കാണുവാൻ മനുഷ്യന്റെ ജാതി

മനുഷ്യത്വമാണെന്നും പ്രചരിപ്പിച്ച ഗുരുവിനെപ്പോലും ജാതിയുടെ വേലിക്കെട്ടിനുള്ളിൽ ഒതുക്കു

വാൻ ഇപ്പോൾ ശ്രമം നടന്നുകൊണ്ടിരിക്കുന്ന വേദനാജനകമായ കാഴ്ച നമുക്ക് കാണുവാൻ

സാധിക്കും. അതുപോലെ ഗുരുവിനെ വർത്തമാനകാലത്ത് ബോധപൂർവ്വമായി താഴ്ത്തിക്കെട്ടുന്ന

തിനുള്ള ശ്രമം ചില പ്രത്യേകകേന്ദ്രങ്ങളിൽ നടന്നു വരുന്നതായി നമുക്കു കാണുവാൻ സാധി

ക്കും. ഇവരോടു ഈ പാവങ്ങൾക്കു മാപ്പുകൊടുക്കേണമേന്നു മാത്രമേ നമുക്കു പറയുവാൻ സാധിക്കൂ. ചരിത്രസത്യങ്ങളുടെയും തത്വശാസ്ത്രസിദ്ധാന്തങ്ങളുടെയും വെളിച്ചത്തിൽ ശ്രീനാരായണഗുരുദേവന്റെ ജീവിതം സൂക്ഷ്മതയോടെ പരിശോധിക്കുന്ന പക്ഷം അവിടുന്നു മനുഷ്യവർഗോദ്ധാരകനായ ഒരു തത്വജ്ഞാനിയാണെന്നു കാണുവാൻ സാധിക്കും.

മനുഷ്യവർഗോദ്ധാരകന്മാരായ നിരവധി ചരിത്രവ്യക്തികളെ നമുക്കു കാണുവാൻ സാധിക്കും.

എന്നാൽ അവരിൽ പലരും തത്വജ്ഞാനികളല്ല. അതുപോലെ അനേകം തത്വജ്ഞാനികളെയും

ചരിത്രം നമുക്കു കാട്ടിത്തരുന്നുണ്ട്. എന്നാൽ അവരിൽ മനുഷ്യവർഗോദ്ധാരകൻമാരുടെ സംഖ്യയും

കുറവാണ്. ഏതു തത്വജ്ഞാനിയിലും അല്പം മനുഷ്യവർഗോദ്ധാരകത്വം ഏതു മനുഷ്യവർഗോദ്ധാ

രകത്തിലും അല്പം തത്വജ്ഞാനിത്വവും കാണാതെ വരികയില്ല. എന്നാൽ മനുഷ്യവർഗോ

ദ്ധാരകത്വവും തത്വജ്ഞാനിത്വവും തുല്യപ്രാധാന്യത്തോടെ ശ്രീനാരായണഗുരുദേവനിൽ പ്രകാശിപ്പിക്കുന്നുവെന്നതു സത്യമാണ്.

ശ്രീനാരായണഗുരുദേവന്റെ ലോകസംഗ്രഹപ്രവർത്തനങ്ങൾക്കിടയിൽ ഗുരുവിനെ അവരവരുടെ

ഇച്ഛക്കനുസരിച്ചുകാണുന്നു എന്നതാണ് ഇപ്പോഴത്തെ കാഴ്ച. ഗുരു തികഞ്ഞ തത്വജ്ഞാനിയാ

യിരുന്നു. ഗുരുവിന്റെ കൃതികളിലും നമുക്കതു വെളിപ്പെട്ടുകാണുന്നുണ്ട്.

ശ്രീനാരായണഗുരുദേവൻ ശിവഗിരീശ്വരിയായ ശ്രീശാരദാംബയെ പ്രതിഷ്ഠിച്ചതിന്റെ 110-ാമതു

വാർഷിക മഹോത്സവം 16-ാം തീയതി സാമോദം ശിവഗിരിയിൽ ആഘോഷിക്കുകയാണ്. മറ്റു

ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി എഴുന്നള്ളത്തും പൂരങ്ങളും ഒന്നുമില്ലാതെ അറിവിന്റെ

മഹോത്സവമായി കൊണ്ടാടുകയാണ്. അതിന്റെ ഭാഗമായി അറുപതാമതു ശ്രീനാരായണധർമ്മമീ

മാംസാപരിഷത്തും ധർമ്മശോഭ പടർത്തി 16, 17, 18 തീയതികളിൽ (മേടമാസം 3, 4, 5) പണ്ഡിതശ്രേഷ്ഠന്മാരുടെ പ്രൗഢമായ ഗുരുദർശനത്തെയും ഭാരതീയദർശനങ്ങളെയും ഒപ്പം ലോകമത

ദർശനങ്ങളെയും കോർത്തിണക്കി പഠനക്ലാസുകൾ നടക്കുന്നു. ഒപ്പം ശ്രീനാരായണദർശനം

സിദ്ധാന്തവും പ്രതിരോധവും ശ്രീനാരായണപ്രസ്ഥാനം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ

ആസ്പദമാക്കിയുള്ള സെമിനാറും ജിജ്ഞാസുക്കൾക്കും പഠിതാക്കൾക്കുമായി ഒരുക്കിയിരിക്കു

ന്നു.

ഈ ശാരദാ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിലും ശ്രീനാരായണധർമ്മമീമാംസാ പരിഷത്തിലും പങ്കാളികളാകുവാൻ ജാതിമതഭേദചിന്തകൾക്കതീതമായി ഏവരെയും ശ്രീനാരായണഗു

രുവെന്ന മഹർഷി സ്വർഗ്ഗഭൂമിയെന്നു വിശേഷിപ്പിച്ച ശിവഗിരിയിലേക്കു സാദരം ക്ഷണിച്ചുകൊ

ള്ളുന്നു.

(ഗുരുധർമ്മപ്രചരണസഭ സെക്രട്ടറിയാണ് ലേഖകൻ)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DHARMA MEEMAMSA PARISHAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.