വൈക്കം . ചെമ്മനത്തുകര കൈരളി വികാസ് കേന്ദ്ര ആൻഡ് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ബി ആർ അംബേദ്കറുടെ 131-ാ മത് ജയന്തിയും മഹാകവി കുമാരനാശാന്റെ 150-ാ മത് ജയന്തിയും ആഘോഷിച്ചു. ഗ്രന്ഥശാലാ ഹാളിൽ കൂടിയ അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് കമ്മറ്റിയംഗം ആർ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി ടി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. വികസന ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ ബിജു, വാർഡ് മെമ്പർ സിനി ഷാജി, ലൈബ്രറി വൈസ് പ്രസിഡന്റ് ടി.ആർ. രമേശൻ, സെക്രട്ടറി രമണൻ കടമ്പറ, കമ്മിറ്റിയംഗങ്ങളായ ലളിതാ ശശീന്ദ്രൻ, അനീഷ് ചന്ദ്രൻ, ലൈബ്രേറിയൻ സുലഭ സുജയ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |