അപർണ ബാലമുരളി, കലാഭവൻ ഷാജോൺ എന്നിവരെ പ്രധാന കഥാപാത്രമാക്കി സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇനി ഉത്തരം. ഇടവേളയ്ക്കുശേഷം അപർണ ബാലമുരളി മലയാളത്തിൽ നായികയാവുകയാണ്. 2019ൽ കാളിദാസ് ജയറാം നായകനായി അഭിനയിച്ച മിസ്റ്റർ ആൻഡ് മിസസ് റൗഡിയാണ് അപർണയുടേതായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം. തമിഴിൽ സൂര്യയുടെ നായികയായി അഭിനയിച്ച സൂരറൈ പോട്ര് സിനിമയിലെ സുന്ദരി എന്ന കഥാപാത്രം മികച്ച പ്രേക്ഷക അഭിപ്രായവും നിരൂപക പ്രശംസയും നേടിയിരുന്നു. മലയാളത്തിൽ നീരജ് മാധവിന്റെ നായികയായി അഭിനയിച്ച സുന്ദരി ഗാർഡൻസ് റിലീസിന് ഒരുങ്ങുകയാണ് അതേസമയം ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ദിനേശ് പ്രഭാകർ, ഷാജു ശ്രീധർ, ജയൻ ചേർത്തല, സജിൻ ഗോപു, ഭാഗ്യരാജ് തുടങ്ങിയവരാണ് ഇനി ഉത്തരത്തിലെ മറ്റു താരങ്ങൾ.
എ ആൻഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രൻ നിർവഹിക്കുന്നു. രഞ്ജിത് ഉണ്ണി രചന നിർവഹിക്കുന്നു. ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം: ഹിഷാം അബ്ദുൽ വഹാബ്. പ്രൊഡക്ഷൻ കൺട്രോൾ : റിന്നി ദിവാകർ. പി.ആർ.ഒ: എ.എസ്.ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |