SignIn
Kerala Kaumudi Online
Saturday, 20 April 2024 1.50 AM IST

കടകളിൽ പരിശോധന

adimali

ഇടുക്കി . ഈസ്റ്റർ, റംസാൻ ആഘോഷങ്ങളുടെ ഭാഗമായി അമിതവില ഈടാക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി സിവിൽ സപ്ലൈസ് വകുപ്പും ലീഗൽ മെട്രോളജി വകുപ്പും ചേർന്ന് അടിമാലി മേഖലയിലെ വ്യാപാരശാലകളിൽ പരിശോധന നടത്തി. പഴം, പച്ചക്കറി വില്പന കേന്ദ്രങ്ങൾ, മത്സ്യ, മാംസ വില്പനശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. കൃത്യമായി വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തവർക്ക് മുന്നറിയിപ്പ് നൽകി. ആദ്യഘട്ടത്തിൽ താക്കീതും ആവർത്തിച്ചാൽ തുടർ നടപടികളിലേക്ക് പോകുമെന്നും സംഘം അറിയിച്ചു. കുഞ്ചിത്തണ്ണി, വെള്ളത്തൂവൽ മേഖലകളിലും സംഘം കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ മൂന്നാറടക്കമുള്ള പ്രദേശങ്ങളിൽ പരിശോധന നടക്കുമെന്നും റംസാൻ വരെ പരിശോധന തുടരുമെന്നും ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.