SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.36 AM IST

അധികൃതർ മൗനത്തിൽ; സ്വകാര്യ ബസ് സമരം ഏഴാം ദിനത്തിലേക്ക്

kuthiran

തൃശൂർ: തൃശൂർ പാലക്കാട് റൂട്ടിലെ സ്വകാര്യ ബസ് സമരം തീർപ്പാക്കാൻ സമവായത്തിന് ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ മുൻകൈയെടുക്കാത്തതിനാൽ സമരം ആറ് ദിവസം പിന്നിട്ടു. റവന്യൂ മന്ത്രി കെ.രാജനുമായി ബസുടമകൾ ചർച്ച ചെയ്ത് പരിഹാര നടപടികളുടെ സാദ്ധ്യത ആരാഞ്ഞിരുന്നു. വിവിധ ആവശ്യങ്ങൾക്കായി പാലക്കാട്ടു നിന്നും തൃശൂരിലേക്കുള്ള നിരവധി യാത്രക്കാർ വിഷുപ്പിറ്റേന്നും വലഞ്ഞു. സമവായത്തിന്റെ സാദ്ധ്യത തെളിയാത്ത സാഹചര്യത്തിൽ സമരം ശക്തമാക്കാനാണ് സ്വകാര്യ ബസുടമകളും ലോറി, ടിപ്പർ ഉടമകളും ആലോചിക്കുന്നത്. തൃശൂർ പാലക്കാട് റൂട്ടിലും തൃശൂരിൽ നിന്നും പാലക്കാട്, കൊഴിഞ്ഞാമ്പാറ, ഗോവിന്ദാപുരം റൂട്ടിലും സർവീസ് നടത്തുന്ന 140 ബസുകളാണ് ഓടാത്തത്.
വടക്കഞ്ചേരി പന്നിയങ്കര ടോളിൽ അന്യായമായ നിരക്ക് ഈടാക്കുന്നതിനെതിരെ കഴിഞ്ഞ 11നാണ് സമരം തുടങ്ങിയത്. തിരുവനന്തപുരത്ത് ചർച്ച നടക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. പ്രശ്‌നത്തിൽ സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ഔദ്യോഗിക ആവശ്യങ്ങൾക്കും മറ്റുമായി സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർ പാലക്കാട്ടു നിന്നും തൃശൂരിൽ വന്നു പോകുന്നവരാണ്.

പ​ന്നി​യ​ങ്ക​ര​യി​ലേ​ത് കു​തി​രാൻ തു​ര​ങ്ക​ത്തി​നും​ ​കൂ​ടി​യു​ള്ള​ ​ടോ​ളെ​ന്ന് ​

തൃ​ശൂ​ർ​ ​:​ ​പാ​ല​ക്കാ​ട് ​ദേ​ശീ​യ​പാ​ത​യി​ലെ​ ​പ​ന്നി​യ​ങ്ക​ര​ ​ടോ​ൾ​ ​ബൂ​ത്തി​ൽ​ ​ദേ​ശീ​യ​ ​പാ​ത​ ​കു​തി​രാ​ൻ​ ​തു​ര​ങ്ക​ത്തി​നു​ള്ള​ ​ടോ​ൾ​ ​കൂ​ടി​ ​പി​രി​ക്കു​ന്നു​ണ്ടെ​ന്ന് ​വി​വ​രാ​വ​കാ​ശ​രേ​ഖ.​ ​കാ​റു​ക​ൾ​ക്ക് ​തു​ര​ങ്ക​ത്തി​ന് 65​ ​രൂ​പ​യും​ ​റോ​ഡി​ന് 35​ ​രൂ​പ​യു​മാ​ണ് ​നി​ര​ക്ക്.​ ​മൊ​ത്തം​ ​നൂ​റ് ​രൂ​പ.​ ​മ​ട​ക്ക​യാ​ത്ര​യ്ക്ക് ​തു​ര​ങ്ക​ത്തി​ന് ​നൂ​റ് ​രൂ​പ​യും​ ​റോ​ഡി​ന് ​അ​മ്പ​ത് ​രൂ​പ​യും.​ ​മൊ​ത്തം​ 150​ ​രൂ​പ.​ ​തു​ര​ങ്ക​ത്തി​ൽ​ ​മി​നി​ ​ബ​സി​ന് ​നൂ​റ് ​രൂ​പ​യും​ ​ബ​സി​നും​ ​ട്ര​ക്കി​നും​ 200​ ​രൂ​പ​യും​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് 295​ ​രൂ​പ​യു​മാ​ണ് ​ഒ​റ്റ​ത്ത​വ​ണ​ത്തെ​ ​ടോ​ൾ​ ​നി​ര​ക്ക്.
റോ​ഡി​നു​ള്ള​ ​ടോ​ൾ​ ​നി​ര​ക്ക് ​മി​നി​ ​ബ​സു​ക​ൾ​ക്ക് 55,​ ​ബ​സ്,​ ​ട്ര​ക്ക് ​എ​ന്നി​വ​യ്ക്ക് 115,​ ​ഭാ​ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് 185​ ​എ​ന്നി​ങ്ങ​നെ​യാ​ണ്.​ ​കെ.​പി.​സി.​സി​ ​സെ​ക്ര​ട്ട​റി​ ​അ​ഡ്വ.​ഷാ​ജി​ ​ജെ.​കോ​ട​ങ്ക​ണ്ട​ത്തി​ന് ​ല​ഭി​ച്ച​ ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​യി​ലാ​ണ് ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​റ്റി​ ​ഇ​ക്കാ​ര്യം​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​കോ​ൺ​ക്രീ​റ്റ് ​ലൈ​നിം​ഗ്,​ ​തു​ര​ങ്ക​ത്തി​ന് ​മു​ക​ളി​ലെ​ ​സ്ലാ​ബു​ക​ളി​ലെ​ ​പ​ണി​ക​ൾ,​ ​ഇ​ട​മു​റി​ച്ച് ​ക​ട​ക്കാ​നു​ള്ള​ ​സം​വി​ധാ​നം​ ​എ​ന്നീ​ ​പ​ണി​ക​ൾ​ ​ശേ​ഷി​ക്കേ​യാ​ണ് ​ടോ​ൾ​ ​പി​രി​ക്കു​ന്ന​തെ​ന്നും​ ​വി​വ​രാ​വ​കാ​ശ​ ​രേ​ഖ​യി​ൽ​ ​പ​റ​യു​ന്നു.

ചെലവായത്


തു​ര​ങ്ക​ ​നി​ർ​മാ​ണ​ത്തി​ന് ചെലവായത് 230.77​ ​കോ​ടി​

ആ​റ് ​വ​രി​പ്പാ​ത​യ്ക്ക് 1553.61​ ​കോ​ടി​

​സ​ർ​ക്കാ​ർ​ ​ഗ്രാന്റ്​ നൽകിയത് 243.90​ ​കോ​ടി

ടോ​ൾ​ ​പി​രി​ക്കാ​നു​ള്ള​ ​അ​നു​മ​തി ​: 2032​ ​സെ​പ്തം​ബ​ർ​ 14​ ​വ​രെ​ ​

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KUTHIRAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.