പറവൂർ: കേരളത്തിലെ പ്രമുഖ മുട്ട ഹോൾസെയിൽ വ്യാപാരിയും നിരവധി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഭാരവാഹിയുമായ പറവൂർ അമ്മൻകോവിൽ റോഡ് കൊച്ചിപറമ്പത്ത് കെ.കെ. അശോകൻ (69) നിര്യാതനായി. 1983ൽ പറവൂരിൽ തുടങ്ങിയ ഗുരു ഏജൻസീസ് കേരളത്തിലെമ്പാടും മുട്ട എത്തിക്കുന്നുണ്ട്. ഖത്തർ ഹോക്കർസി ഡെൽപവർ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. എസ്.എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, എസ്.എൻ.ഡി.പി യോഗം പറവൂർ ടൗൺ വെസ്റ്റ് ശാഖ പ്രസിഡന്റ്, പറവൂർ ലയൺസ് ക്ലബ് പ്രസിഡന്റ്, മെട്രോ പൊളിറ്റൻ ക്ലബ് സ്ഥാപക പ്രസിഡന്റ്, മർച്ചന്റ്സ് ക്ലബ് പ്രസിഡന്റ്, ടൗൺ മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ, പറവൂർ ആദർശ വിദ്യാഭവൻ സ്കൂൾ വൈസ് പ്രസിഡന്റ്, എസ്.എൻ ജിസ്റ്റ് ഗുരുദേവ ട്രസ്റ്റി, കൊടുങ്ങല്ലൂർ ഗുരുശ്രീ സ്കൂൾ ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ സംഭാവനക്ക് പത്തോളം പുരസ്കാരങ്ങൾ ലഭിച്ചു. തൃശൂർ പെരിഞ്ഞനം കൊച്ചിപറമ്പത്ത് കുഞ്ഞക്കന്റെയും അംബുജാക്ഷിയുടെയും മകനാണ്. ഭാര്യ: ബേബി. മക്കൾ: ശരത്ലാൽ (ഗുരു ഡിസ്ട്രിബ്യൂട്ടേഴ്സ് പറവൂർ), ഗ്രീഷ്മ നിയാസ് (പാർട്ടണർ, നജ്മത്ത് അൽ വെഹദ ഫിറ്റ്നസ് സെന്റർ, ഷാർജ). മരുമക്കൾ: നിയാസ് മോഹൻ (ജനറൽ മാനേജർ, അഡ്വാൻസ്ഡ് ബയോ ടെക്നോളജി സെന്റർ, ദുബായ്), സ്വാതി ശരത് (ടി.സി.എസ്, ഇൻഫോപാർക്ക്, കൊച്ചി). സഞ്ചയനം 21ന് രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |