തിരുവനന്തപുരം: കഞ്ചാവും എം.ഡി.എം.എയുമായി യുവാവിനെ എക്സൈസ് പിടികൂടി. പാറശാല മുരുങ്കര സ്വദേശി അരുണാണ് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി. ഷാജഹാന്റെ നേതൃത്വത്തിലുളള എക്സൈസ് സംഘത്തിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലും, മയക്കുമരുന്ന് കേസുകളിലും പ്രതിയായ അരുണിനെ പാറശാല ഇലങ്കത്തുവച്ചാണ് 25 ഗ്രാം എം.ഡി.എം.എയും 100ഗ്രാം കഞ്ചാവുമായി പിടികൂടിയത്. റെയ്ഡിൽ സി.ഐയോടൊപ്പം എക്സൈസ് ഉദ്യോഗസ്ഥരായ സുഭാഷ് കുമാർ അനീഷ് കുമാർ, ലാൽകൃഷ്ണ ,അർജുൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |