SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.36 AM IST

എ.ഡി.ജി.പി വിഷു ആഘോഷത്തിൽ, അനങ്ങിയത് മുഖ്യമന്ത്രി വിളിച്ചപ്പോൾ

vijay

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തിരുന്ന് സംസ്ഥാനമാകെ ക്രമസമാധാനം പരിപാലിക്കേണ്ട അഡി.ഡി.ജി.പി വിജയ് സാക്കറെ, വാരാന്ത്യങ്ങളിൽ കൊച്ചിയിലായിരിക്കും. വെള്ളിയാഴ്ചകളിൽ വൈകിട്ട് കൊച്ചിയിലേക്ക് വണ്ടികയറും. തിങ്കളാഴ്ചയാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുൻ ചീഫ്സെക്രട്ടറിയുമൊക്കെയുള്ള ആഘോഷപാർട്ടിയാണ് അജൻഡ. വിഷുദിനത്തിൽ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോൾ സാക്കറെ കൊച്ചിയിൽ ആഘോഷത്തിലായിരുന്നു. ഉന്നതതലത്തിൽ യാതൊരു യോഗവും ജാഗ്രതാമുന്നറിയിപ്പും ഉണ്ടായില്ല. ഇന്നലെ രണ്ടാം കൊലപാതകം നടക്കുമ്പോഴും അദ്ദേഹം കൊച്ചിയിൽ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

മുഖ്യമന്ത്രി ഡി.ജി.പി അനിൽകാന്തിനെ വിളിച്ച് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചപ്പോൾ അവധിയിലാണെന്നായിരുന്നു മറുപടി. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാൻ സാക്കറെ തയ്യാറായത്. സാക്കറെയുടെ നടപടിയിൽ മുഖ്യമന്ത്രി അതൃപ്തി അറിയിക്കുകയും ചെയ്തു.

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകമുണ്ടായപ്പോഴും സാക്കറെ ഉത്തരവാദിത്തമില്ലാതെ പെരുമാറിയിരുന്നു. ചെറിയ സമയത്തിനകം പ്രതികാരമായി രണ്ടാമത്തെ കൊലപാതകം ഉണ്ടാകുമെന്ന് ഒരു സൂചനയും ഇല്ലായിരുന്നെന്നും വിവരം കിട്ടിയെങ്കിൽ തടയാനാവുമായിരുന്നു എന്നും പരസ്യമായി പറഞ്ഞ് സ്വയം അപഹാസ്യനാവുകയായിരുന്നു.

ഉത്തര, ദക്ഷിണ മേഖലകളിൽ ക്രമസമാധാനചുമതലയിൽ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന ശാസ്ത്രീയ സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനിൽകാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. പൊലീസ് ആസ്ഥാനത്തിരുന്ന് വിദൂര ജില്ലകൾ നിയന്ത്രിക്കാൻ സാക്കറെയ്ക്കാവുന്നില്ല. ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി മാറിയിരിക്കുകയാണ്.

നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടരായവരെ സ്റ്റേഷനിൽ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. സ്റ്റേഷനുകൾ തമ്മിൽ ഏകോപനമില്ലാതായി. 9 സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം.

വി​ലാ​പ​യാ​ത്ര​യിൽ
ആ​യി​ര​ങ്ങൾ

പാ​ല​ക്കാ​ട്:​ ​എ​സ്.​ഡി.​പി.​ഐ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​എ​ല​പ്പു​ള്ളി​ ​സ്വ​ദേ​ശി​ ​സു​ബൈ​റി​ന്റെ​ ​മൃ​ത​ദേ​ഹം​ ​വ​ഹി​ച്ചു​കൊ​ണ്ടു​ള്ള​ ​വി​ലാ​പ​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​ത്ത​ത് ​ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ.​ ​പോ​സ്റ്റു​മോ​ർ​ട്ടം​ ​ക​ഴി​ഞ്ഞ് ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് ​ജി​ല്ലാ​ ​അ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​വി​ലാ​പ​യാ​ത്ര​ ​ആ​രം​ഭി​ച്ച​ത്.​ ​നൂ​റു​ക​ണ​ക്കി​ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളും​ ​കാ​റു​ക​ളും​ ​അ​നു​ഗ​മി​ച്ചു.​ ​പാ​റ,​ ​എ​ല​പ്പു​ള്ളി​ ​കു​പ്പി​യോ​ടു​ള്ള​ ​വീ​ട്ടി​ലേ​ക്ക് ​ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് 22​ ​കി​ലോ​മീ​റ്റ​ർ​ ​ദൂ​ര​മു​ണ്ട്.​ ​വി​ലാ​പ​യാ​ത്ര​ ​ക​ട​ന്നു​പോ​യ​ ​റോ​ഡി​ന്റെ​ ​ഇ​രു​ഭാ​ഗ​ത്തും​ ​അ​ന്തി​മോ​പ​ചാ​രം​ ​അ​ർ​പ്പി​ക്കാ​ൻ​ ​നി​ര​വ​ധി​പേ​ർ​ ​ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു.​ ​വൈ​കീ​ട്ട് ​നാ​ലോ​ടെ​യാ​ണ് ​മൃ​ത​ദേ​ഹം​ ​എ​ല​പ്പു​ള്ളി​യി​ലെ​ ​വീ​ട്ടി​ലെ​ത്തി​ച്ച​ത്.​ ​പൊ​ലീ​സി​ന്റെ​ ​വ​ൻ​ ​അ​ക​മ്പ​ടി​യോ​ടു​ ​കൂ​ടി​യാ​യി​രു​ന്നു​ ​വി​ലാ​പ​യാ​ത്ര.​ ​പൊ​തു​ദ​ർ​ശ​ന​ത്തി​ലും​ ​നാ​ട്ടു​കാ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്ന് ​വ​ൻ​ ​ജ​ന​കൂ​ട്ടം​ ​എ​ത്തി​യി​രു​ന്നു.​ ​ആ​റ​ര​യോ​ടെ​ ​എ​ല​പ്പു​ള്ളി​ ​എ​റാ​ഞ്ചേ​രി​ ​ജു​മു​അ​ത്ത് ​പ​ള്ളി​യി​ൽ​ ​മൃ​ത​ദേ​ഹം​ ​സം​സ്ക​രി​ച്ചു.

ശ്രീ​നി​വാ​സ​നെ​ ​കൊ​ല്ലാൻ
മൂ​ന്ന് ​ബൈ​ക്കി​ൽ​ 6​ ​പേർ

പാ​ല​ക്കാ​ട്:​ ​ആ​ർ.​എ​സ്.​എ​സ് ​മു​ൻ​ ​ശാ​രീ​രി​ക് ​ശി​ക്ഷ​ക് ​പ്ര​മു​ഖ് ​ശ്രീ​നി​വാ​സ​നെ​ ​വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​നാ​യി​ ​കൊ​ല​യാ​ളി​ ​സം​ഘം​ ​എ​ത്തു​ന്ന​തി​തി​ന്റെ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്ത്.​ ​മൂ​ന്ന് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളി​ലാ​യി​ ​എ​ത്തി​യ​ ​ആ​റം​ഗ​ ​സം​ഘ​മാ​ണ് ​ശ്രീ​നി​വാ​സ​ന്റെ​ ​എ​സ്.​കെ.​എ​സ് ​ഓ​ട്ടോ​സ് ​എ​ന്ന​ ​സ്ഥ​പ​ന​ത്തി​ലേ​ക്ക് ​അ​തി​ക്ര​മി​ച്ചു​ക​യ​റി​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.
മേ​ലാ​മു​റി​ ​ഭാ​ഗ​ത്ത് ​നി​ന്നാ​ണ് ​മൂ​ന്ന് ​വാ​ഹ​ന​ങ്ങ​ളു​മെ​ത്തി​യ​ത്.​ ​ര​ണ്ട് ​ബൈ​ക്കി​ലും​ ​ഒ​രു​ ​സ്‌​ക്കൂ​ട്ട​റി​ലു​മാ​ണ് ​എ​ത്തി​യ​ത്.​ ​പി​ന്നി​ലി​രി​ക്കു​ന്ന​വ​ർ​ ​ഹെ​ൽ​മെ​റ്റ് ​ധ​രി​ച്ചി​ട്ടി​ല്ല.​ ​ഇ​വ​രു​ടെ​ ​ബൈ​ക്കി​ന്റെ​ ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടെ​ ​കൃ​ത്യ​മാ​യ​ ​വി​വ​ര​ങ്ങ​ൾ​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​ട്ടു​ണ്ട്.

കാ​ർ​ ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്
സു​ബൈ​റി​ന്റെ​ ​അ​യ​ൽ​വാ​സി

പാ​ല​ക്കാ​ട്:​ ​സു​ബൈ​റി​ന്റെ​ ​കാെ​ലാ​യാ​ളി​ക​ൾ​ ​ര​ക്ഷ​പ്പെ​ട്ട​ ​കെ.​എ​ൽ​ 9​ ​എ.​ക്യൂ​ 7901​ ​എ​ന്ന​ ​ആ​ൾ​ട്ടോ​ 800​ ​കാ​ർ​ ​ക​ഞ്ചി​ക്കോ​ട് ​ഹൈ​വേ​യി​ൽ​ ​കി​ട​ക്കു​ന്ന​ത് ​ക​ണ്ട് ​സം​ശ​യം​ ​തോ​ന്നി​ ​പ്ര​ദേ​ശ​വാ​സി​ ​ര​മേ​ശ് ​കു​മാ​ർ​ ​രാ​ത്രി​ 10​ ​മ​ണി​യോ​ടെ​ ​പൊ​ലീ​സി​നെ​ ​അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
കെ.​കൃ​പേ​ഷ് ​എ​ന്ന​യാ​ളു​ടെ​ ​പേ​രി​ലു​ള്ള​താ​ണെ​ങ്കി​ലും​ ​കു​റ​ച്ചു​വ​ർ​ഷ​ങ്ങ​ളാ​യി​ ​അ​ലി​യാ​ർ​ ​എ​ന്ന​യാ​ളാ​ണ് ​കാ​റു​പ​യോ​ഗി​ക്കു​ന്ന​ത്.​അ​ലി​യാ​ർ​ ​കാ​ർ​ ​വാ​ട​ക​യ്ക്ക് ​ന​ൽ​കാ​റു​ണ്ട്.
കു​ടും​ബ​ത്തോ​ടെ​യു​ള്ള​ ​ക്ഷേ​ത്ര​ ​ദ​ർ​ശ​ന​ത്തി​ന് ​എ​ന്നു​ ​പ​റ​ഞ്ഞാ​ണ് ​സു​ബൈ​റി​ന്റെ​ ​അ​യ​ൽ​വാ​സി​യാ​യ​ ​ബി.​ജെ.​പി​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​ര​മേ​ശ​ൻ​ ​അ​ലി​യാ​റി​ൽ​ ​നി​ന്ന് ​കാ​റ് ​വാ​ട​ക​യ്ക്ക് ​എ​ടു​ത്ത​ത്.​ ​ഇ​യാ​ൾ​ ​ഒ​ളി​വി​ലാ​ണ്.
അ​ക്ര​മി​ ​സം​ഘ​മെ​ത്തി​യ​ ​വെ​ള്ള​ ​ഹൂ​ണ്ടാ​യി​ ​ഇ​യോ​ൺ​ ​കാ​ർ​ ​അ​ഞ്ചു​മാ​സം​ ​മു​മ്പ് ​കൊ​ല്ല​പ്പെ​ട്ട​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​ൻ​ ​സ​ഞ്ജി​ത്തി​ന്റേ​താ​ണെ​ന്ന് ​ഭാ​ര്യ​ ​അ​ർ​ഷി​ത​യും​ ​അ​ച്ഛ​ൻ​ ​അ​റു​മു​ഖ​നും​ ​സ്ഥി​രീ​ക​രി​ച്ചു.​ ​സ​ഞ്ജി​ത്ത് ​മ​രി​ക്കു​ന്ന​തി​ന് 15​ ​ദി​വ​സം​ ​മു​മ്പാ​ണ് ​കാ​ർ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി​ ​വ​ർ​ക്ക്‌​ഷോ​പ്പി​ലേ​ക്ക് ​മാ​റ്റി​യ​ത്.​ 30000​ ​രൂ​പ​ ​ചെ​ല​വു​വ​രു​മെ​ന്ന​തി​നാ​ൽ​ ​കാ​ർ​ ​വാ​ങ്ങു​ന്ന​തി​നെ​ ​കു​റി​ച്ച് ​ആ​ലോ​ചി​ച്ചി​ല്ല.​ ​സ​ഞ്ജി​ത്ത് ​മ​രി​ച്ച​ ​ശേ​ഷം​ ​കാ​റി​നെ​ ​കു​റി​ച്ച് ​അ​റി​യി​ല്ലെ​ന്നും​ ​സ​ഞ്ജി​ത്തി​ന്റെ​ ​ഭാ​ര്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​വ്യ​ക്ത​മാ​ക്കി.​ ​ഇ​രു​ ​കാ​റു​ക​ളും​ ​ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ ​ആ​ളു​ക​ളെ​ ​കു​റി​ച്ച് ​പൊ​ലീ​സി​ന് ​വ്യ​ക്ത​മാ​യ​ ​വി​വ​രം​ ​ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ​ല​ഭി​ക്കു​ന്ന​ ​സൂ​ച​ന.


ര​​​ണ്ടു​​​ ​​​വ​​​ർ​​​ഷം​​​ ​​​മു​​​മ്പ്
തു​​​ട​​​ങ്ങി​​​യ​​​ ​​​സം​​​ഘ​​​ർ​​​ഷം
പാ​​​ല​​​ക്കാ​​​ട്:​​​ ​​​ര​​​ണ്ടു​​​വ​​​ർ​​​ഷം​​​ ​​​മു​​​മ്പു​​​ണ്ടാ​​​യ​​​ ​​​വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ​​​എ​​​ല​​​പ്പു​​​ള്ളി​​​ ​​​മേ​​​ഖ​​​ല​​​യി​​​ൽ​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ്‌​​​ ​​​-​​​ ​​​എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​സം​​​ഘ​​​ർ​​​ഷം​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ത് .​​​ ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ​​​ ​​​സ​​​ഞ്ജി​​​തി​​​ന്റെ​​​ ​​​ബൈ​​​ക്ക് ​​​പോ​​​പ്പു​​​ല​​​ർ​​​ ​​​ഫ്ര​​​ണ്ട് ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ന്റെ​​​ ​​​ബൈ​​​ക്കു​​​മാ​​​യി​​​ ​​​കൂ​​​ട്ടി​​​യി​​​ടി​​​ച്ചി​​​രു​​​ന്നു.​സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ന്റെ​​​ ​​​തു​​​ട​​​ർ​​​ച്ച​​​യാ​​​യി​​​ ​​​സ​​​ഞ്ജി​​​ത്തി​​​ന്റെ​​​ ​​​ചാ​​​യ​​​ക്ക​​​ട​​​ ​​​എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ ​​​തീ​​​വെ​​​ച്ച് ​​​ന​​​ശി​​​പ്പി​​​ച്ചു.​​​ ​​​ഇ​​​തി​​​ന് ​​​പി​​​ന്നാ​​​ലെ​​​യാ​​​ണ് ​​​ഒ​​​രു​​​വ​​​ർ​​​ഷം​​​ ​​​മു​​​മ്പ് ​​​എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ​​​ ​​​സ​​​ക്കീ​​​ർ​​​ ​​​ഹു​​​സൈ​​​ന് ​​​വെ​​​ട്ടേ​​​റ്റ​​​ത്.
ഇ​​​തി​​​നു​​​ ​​​പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് 2021​​​ ​​​ന​​​വം​​​ബ​​​ർ​​​ 15​​​ന് ​​​ആ​​​ർ.​​​എ​​​സ്.​​​എ​​​സ് ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ​​​ ​​​സ​​​ഞ്ജി​​​ത്തി​​​നെ​​​ ​​​ഭാ​​​ര്യ​​​യു​​​മാ​​​യി​​​ ​​​ബൈ​​​ക്കി​​​ൽ​​​ ​​​പോ​​​ക​​​വേ,​​​ ​​​മ​​​മ്പ്ര​​​ത്ത് ​​​വ​​​ച്ചു​​​ ​​​വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്.
അ​​​ക്ര​​​മി​​​ക​​​ൾ​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ ​​​കാ​​​ർ​​​ ​​​മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കു​​​ള്ളി​​​ൽ​​​ ​​​ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ച് ​​​പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത് ​​​പൊ​​​ലീ​​​സി​​​നെ​​​ ​​​ഞെ​​​ട്ടി​​​ച്ചു.​​​ ​​​ആ​​​ഴ്ച​​​ക​​​ൾ​​​ക്ക് ​​​ശേ​​​ഷ​​​മാ​​​ണ് ​​​സ​​​ഞ്ജി​​​ത്ത് ​​​വ​​​ധ​​​ക്കേ​​​സി​​​ലെ​​​ ​​​പ​​​ല​​​ ​​​പ്ര​​​തി​​​ക​​​ളെ​​​യും​​​ ​​​പൊ​​​ലീ​​​സി​​​ന് ​​​പി​​​ടി​​​കൂ​​​ടാ​​​നാ​​​യ​​​ത്.​​​ ​​​ഇ​​​വ​​​രെ​​​ല്ലാം​​​ ​​​എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യി​​​രു​​​ന്നു.
സ​​​ഞ്ജി​​​ത്ത് ​​​കൊ​​​ല്ല​​​പ്പെ​​​ട്ട് ​​​നാ​​​ലു​​​മാ​​​സ​​​ത്തി​​​ന് ​​​ശേ​​​ഷ​​​മാ​​​ണ് ​​​എ​​​സ്.​​​ഡി.​​​പി.​​​ഐ​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ​​​ ​​​സു​​​ബൈ​​​റി​​​നെ​​​ ​​​വെ​​​ട്ടി​​​ക്കൊ​​​ന്ന​​​ത്.​​​ ​​​സ​​​ഞ്ജി​​​ത്ത് ​​​വ​​​ധ​​​ത്തി​​​ന്റെ​​​ ​​​പ്ര​​​തി​​​കാ​​​ര​​​മാ​​​ണ് ​​​ഈ​​​ ​​​കൊ​​​ല​​​പാ​​​ത​​​ക​​​മെ​​​ന്നാ​​​ണ് ​​​പൊ​​​ലീ​​​സി​​​ന്റെ​​​ ​​​ക​​​ണ്ടെ​​​ത്ത​​​ൽ.

അ​ഭി​മ​ന്യു​ ​കേ​സ്:​ ​പ്ര​ധാന
പ്ര​തി​​​ക​ൾ​ ​കീ​ഴ​ട​ങ്ങി​

എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​നേ​താ​വ് ​അ​ഭി​മ​ന്യു​വി​നെ​ ​കു​ത്തി​ക്കൊ​ന്ന​ ​പ്ര​തി​ക​ളെ​ ​യ​ഥാ​സ​മ​യം​ ​പി​ടി​കൂ​ടു​ന്ന​തി​ലും​ ​പൊ​ലീ​സ് ​പ​രാ​ജ​യ​പ്പെ​ട്ടു.
2018​ ​ജൂ​ലാ​യ് 2​നാ​ണ് ​എ​സ്.​ഡി.​പി.​ഐ​യു​ടെ​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​യാ​യ​ ​കാ​മ്പ​സ് ​ഫ്ര​ണ്ടു​കാ​ർ​ ​അ​ഭി​മ​ന്യു​വി​നെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.​ ​കാം​പ​സ് ​ഫ്ര​ണ്ട് ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റും​ ​ഉ​ൾ​പ്പെ​ടെ​ ​പ്ര​തി​ക​ളാ​യി.​ 20​ ​പേ​രെ​ ​അ​റ​സ്റ്റ് ​ചെ​യ്തെ​ങ്കി​​​ലും​ ​പ്ര​ധാ​ന​ ​പ്ര​തി​​​ക​ൾ​ ​ഒ​ളി​​​വി​​​ൽ​ ​പോ​യി​.
അ​ഭി​മ​ന്യു​വി​ന്റെ​ ​നെ​ഞ്ചി​ൽ​ ​ക​ത്തി​ ​കു​ത്തി​യി​റ​ക്കി​യ​താ​യി​ ​പ​റ​യു​ന്ന​ ​നെ​ട്ടൂ​ർ​ ​സ്വ​ദേ​ശി​ ​സ​ഹ​ൽ​ ​ഹം​സ​യെ​യും​ ​പി​​​ടി​​​ച്ചു​നി​​​റു​ത്തി​​​യ​ ​ര​ണ്ടാം​ ​പ്ര​തി​​​ ​മു​ഹ​മ്മ​ദ് ​ഷാ​ഹി​​​മി​​​നെ​യും​ ​ക​ണ്ടെ​ത്താ​ൻ​ ​പൊ​ലീ​സി​​​ന് ​ക​ഴി​​​ഞ്ഞി​​​ല്ല.​ ​കൊ​വി​ഡ്കാ​ല​ത്ത് ​ഒ​ളി​വി​ൽ​ ​തു​ട​രാ​ൻ​ ​നി​വൃ​ത്തി​യി​ല്ലാ​തെ​ 2020​ ​ജൂ​ൺ​​​ 18​ന് ​ക​ർ​ണാ​ട​ക​യി​​​ൽ​ ​നി​​​ന്നെ​ത്തി​​​ ​സ​ഹ​ൽ​ ​കീ​ഴ​ട​ങ്ങു​ക​യാ​യി​​​രു​ന്നു.​ ​മു​ഹ​മ്മ​ദ് ​ഷാ​ഹിം​ 2019​ ​ന​വം​ബ​റി​​​ൽ​ ​കീ​ഴ​ട​ങ്ങി​​.​ ​പ്രൊ​ഫ.​ ​ടി​​.​ജെ.​ജോ​സ​ഫി​​​ന്റെ​ ​കൈ​വെ​ട്ടി​​​യ​ ​കേ​സി​​​ലെ​ ​പ്ര​തി​​​യും​ ​ഈ​ ​കേ​സി​​​ൽ​ ​പ്ര​തി​​​യാ​ക്ക​പ്പെ​ട്ടി​​​രു​ന്നു.

ഏ​പ്രി​ൽ​ 20​ ​വ​രെ
നി​രോ​ധ​നാ​ജ്ഞ

പാ​ല​ക്കാ​ട്:​ ​ര​ണ്ടു​ ​കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​മ​ത​വി​ദ്വേ​ഷ​ക​ര​മാ​യ​ ​സാ​ഹ​ച​ര്യം​ ​മു​ന്നി​ൽ​ ​ക​ണ്ട് ​പാ​ല​ക്കാ​ട് ​ജി​ല്ലാ​ ​പ​രി​ധി​യി​ൽ​ ​ഏ​പ്രി​ൽ​ 20​ന് ​വൈ​കീ​ട്ട് ​ആ​റു​വ​രെ​ ​നി​രോ​ധ​നാ​ജ്ഞ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​അ​ഞ്ചോ​ ​അ​തി​ല​ധി​ക​മോ​ ​പേ​ർ​ ​ഒ​ത്തു​ചേ​രാ​ൻ​ ​പാ​ടി​ല്ല.​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​യോ​ഗ​ങ്ങ​ളോ​ ​പ്ര​ക​ട​ന​ങ്ങ​ളോ​ ​ഘോ​ഷ​യാ​ത്ര​ക​ളോ​ ​പാ​ടി​ല്ല.​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​വ്യ​ക്തി​ക​ൾ​ ​ആ​യു​ധ​മേ​ന്തി​ ​ന​ട​ക്കു​ന്ന​തും​ ​നി​രോ​ധി​ച്ചി​ട്ടു​ണ്ട്.​ ​പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ​ ​സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ​ ​കൈ​വ​ശം​ ​വ​യ്ക്കാ​ൻ​ ​പാ​ടി​ല്ല.ഊ​ഹാ​പോ​ഹ​ങ്ങ​ൾ​ ​പ​ര​ത്തു​ന്ന​തും​ ​വി​ല​ക്കി.​ ​അ​വ​ശ്യ​സേ​വ​ന​ങ്ങ​ൾ​ക്കും​ ​ലാ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഏ​ജ​ൻ​സി​ക​ൾ​ക്കും​ ​ഉ​ത്ത​ര​വ് ​ബാ​ധ​ക​മ​ല്ല.
അ​ഡി​ഷ​ണ​ൽ​ ​ഡി​സ്ട്രി​ക്ട് ​മ​ജി​സ്‌​ട്രേ​റ്റ് ​കെ.​മ​ണി​ക​ണ്ഠ​നാ​ണ് ​ഉ​ത്ത​ര​വ് ​പു​റ​പ്പെ​ടു​വി​ച്ച​ത്.

കേ​ര​ള​ത്തി​ലെ​ ​ക്ര​മ​സ​മാ​ധ​ന​നില
ത​ക​ർ​ന്നു​:​ ​വി.​മു​ര​ളീ​ധ​രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ത്തി​ലെ​ ​ക്ര​മ​സ​മാ​ധാ​ന​നി​ല​ ​ത​ക​ർ​ന്നു​ ​കൊ​ണ്ടി​രി​ക്കു​ന്നു​ ​എ​ന്ന​തി​ന്റെ​ ​അ​വ​സാ​ന​ ​ഉ​ദാ​ഹ​ര​ണ​മാ​ണ് ​പാ​ല​ക്കാ​ട് ​പ​ട്ടാ​പ്പ​ക​ൽ​ ​ആ​ർ.​എ​സ്.​എ​സ് ​പ്ര​വ​ർ​ത്ത​ക​നെ​ ​വെ​ട്ടി​ക്കൊ​ന്ന​തെ​ന്ന് ​കേ​ന്ദ്ര​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ​ ​ആ​രോ​പി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​നേ​രി​ട്ട് ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​പൊ​ലീ​സ് ​കു​ത്ത​ഴി​ഞ്ഞു​വെ​ന്ന​ത് ​ആ​ശ​ങ്ക​ ​ഉ​ള​വാ​ക്കു​ന്ന​ ​കാ​ര്യ​മാ​ണ്.​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ ​ഒ​രു​ ​സം​ഘ​ട​ന​ ​പ​ട്ടാ​പ്പ​ക​ൽ​ ​നാ​ട്ടി​ൽ​ ​ആ​ൾ​ക്കാ​രെ​ ​വെ​ട്ടി​ ​കൊ​ല്ലു​ന്ന​ ​സ്ഥി​തി​ ​ആ​പ​ത്ക​ര​മാ​ണ്.​ഇ​ത് ​ത​ട​യാ​നു​ള്ള​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​പൊ​ലീ​സി​നാ​ണെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

പി​ണ​റാ​യി​ ​ഭ​ര​ണ​ത്തി​ൽ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ
ജീ​വ​ൻ​ ​അ​പ​ക​ട​ത്തി​ൽ​ ​:​ ​കൊ​ടി​ക്കു​ന്നിൽ

തി​രു​വ​ന​ന്ത​പു​രം​:​ ​പി​ണ​റാ​യി​യു​ടെ​ ​ഭ​ര​ണ​ത്തി​ൽ​ ​സാ​ധാ​ര​ണ​ക്കാ​ര​ന്റെ​ ​ജീ​വ​ൻ​ ​ഏ​തു​ ​നി​മി​ഷ​വും​ ​ഏ​തെ​ങ്കി​ലും​ ​ക്രി​മി​ന​ലി​ന്റെ​ ​ക​ത്തി​മു​ന​യി​ലോ​ ​ഗു​ണ്ടാ​ ​അ​ക്ര​മ​ണ​ങ്ങ​ളി​ലോ​ ​ഇ​ല്ലാ​താ​കാ​മെ​ന്ന​ ​അ​വ​സ്ഥ​യാ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കൊ​ടി​ക്കു​ന്നി​ൽ​ ​സു​രേ​ഷ് ​എം.​പി​ ​പ്ര​സ്താ​വി​ച്ചു.
പൊ​ലീ​സ് ​സം​വി​ധാ​ന​ത്തെ​ ​കേ​ര​ള​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​എ​സ്കോ​ർ​ട്ടി​ലൊ​ഴി​കെ​ ​മ​റ്റൊ​രി​ട​ത്തും​ ​കാ​ണാ​നി​ല്ല.​ ​എ​സ്.​ഡി.​പി​ഐ​ക്കും​ ​ആ​ർ.​എ​സ്.​എ​സി​നും​ ​അ​ഴി​ഞ്ഞാ​ടാ​നു​ള്ള​ ​അ​വ​സ​ര​മാ​ണ് ​പ്രീ​ണ​ന​ന​യ​ത്തി​ലൂ​ടെ​ ​പി​ണ​റാ​യി​ ​ഒ​രു​ക്ക​ക്കൊ​ടു​ത്ത​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​രോ​പി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ADGP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.