തിരുവല്ല : മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ ശാസ്ത്ര - സാങ്കേതിക സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ മുൻപ്രസിഡന്റ് കരിപ്പക്കുഴി സുകുമാരൻ, ചെങ്ങന്നൂർ യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഫ്രാൻസിസ് വി.ആന്റണി, പുളിക്കീഴ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിനിൽകുമാർ എന്നിവർ പ്രസംഗിച്ചു.സ്വാമി ശിവബോധാനന്ദ ഭദ്രദീപപ്രകാശനം നിർവ്വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ ഗദ്യപ്രാർത്ഥന എന്ന വിഷയത്തിലും ശ്രീനാരായണ ധർമ്മത്തിൽ അധിഷ്ഠിതമായ കുടുംബഭദ്രത എന്ന വിഷയത്തിൽ പായിപ്ര ദമനനും പ്രഭാഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |