SignIn
Kerala Kaumudi Online
Saturday, 20 April 2024 1.07 AM IST

പൂരപറമ്പിൽ ആനകൾക്ക് തണ്ണിമത്തൻ നൽകി പുണ്യം പൂങ്കാവനം പ്രവർത്തകർ

pooram

ചെർപ്പുളശ്ശേരി: മാങ്ങോട് ഭഗവതി ക്ഷേത്രത്തിലെ പൂരം എഴുന്നെള്ളത്തിലെ എല്ലാ ഗജവീരന്മാർക്കും തണ്ണിമത്തൻ നൽകി പുണ്യം പൂങ്കാവനം പ്രവർത്തകർ. ജില്ലയിൽ നടപ്പാക്കിവരുന്ന കർമ്മപദ്ധതികളുടെ ഭാഗമായാണ് വേനലിൽ മണിക്കൂറുകളോളം എഴുന്നെള്ളിപ്പിനായി നിൽക്കുന്ന ഗജവീരന്മാർക്ക് ആശ്വാസമാവുക എന്ന ലക്ഷ്യത്തോടെ പദ്ധതി സംഘടിപ്പിച്ചത്. ഇതിനായി പ്രവർത്തകർ 600 കിലോ തണ്ണിമത്തൻ തയ്യാറാക്കിയിരുന്നു. വെള്ളിനേഴി സ്‌കൂൾ ഗ്രൗണ്ടിൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തണ്ണി മത്തൻ നൽകി ചെർപ്പുളശ്ശേരി സി.ഐ എം.സുജിത് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ഷേത്രത്തിലേക്കെത്തിയ എല്ലാ ദേശവേലകളിൽ നിന്നുമായി 27 ആനകൾക്കും തണ്ണിമത്തൻ നൽകി. ഇതിനു മുമ്പും പുണ്യം പൂങ്കാവനം പ്രവർത്തകർ വിവിധ ആരാധനാലയങ്ങളിൽ പുണ്യംദാഹജലം പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്. പുണ്യം പൂങ്കാവനം പ്രവർത്തകരായ രാജേഷ് അടയ്ക്കാപുത്തൂർ, യു.സി.വാസുദേവൻ, കെ.രാജൻ, കെ.ടി.ജയദേവൻ, എൻ.രഞ്ചു എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ELEPHANT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.