കോട്ടയം. കേരളത്തിൽ വൈദ്യുതി, ട്രാൻസ്പോർട്ട് വകുപ്പുകളിൽ മാസങ്ങളായി നിലനിൽക്കുന്ന രൂക്ഷമായ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.സി.തോമസ് ആവശ്യപ്പെട്ടു. ശമ്പളം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരും, വൈദ്യുതി വകുപ്പിനെ പ്രവർത്തനരഹിതമാക്കുന്ന ഒരു വിഭാഗം തൊഴിലാളികളും സംസ്ഥാനത്ത് രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കി. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രിക്കോ, വകുപ്പ് മന്ത്രിമാർക്കോ മാനേജ് മെന്റിനോ കഴിയുന്നില്ല . ഇത് സംബന്ധിച്ച് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും തോമസ് ഇ മെയിൽ സന്ദേശങ്ങൾ അയച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |