SignIn
Kerala Kaumudi Online
Thursday, 25 April 2024 6.53 PM IST

കഞ്ചാവും മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ

pic1

നാഗർകോവിൽ: കോട്ടാറിൽ കഞ്ചാവും മയക്കുമരുന്നുമായി അഞ്ചു പേർ അറസ്റ്റിൽ. പുതലം സ്വദേശി പ്രഭാകരൻ (22), കോവിൽവിള സ്വദേശി അബീഷ് (22), പുതലം സ്വദേശി രാജീവ്‌ (20), കോവിൽവിള സ്വദേശി അരുൺ (23), ഇരുളപ്പപുരം സ്വദേശി വിജയൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ. മുത്തു കൃഷ്ണന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടാറിൽ കഞ്ചാവ് കൈമാറ്റം നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാക്കുന്നത്. പ്രതികളുടെ കൈവശം നിന്ന് രണ്ട് കിലോ കഞ്ചാവും,300 (nitrazepam )ഗുളികകളും, രണ്ട് ബൈക്കുകളും, അഞ്ചു മൊബൈൽ ഫോണുകളും പിടികൂടി. കോട്ടാർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.