SignIn
Kerala Kaumudi Online
Wednesday, 17 April 2024 4.35 AM IST

ഗർഭിണിക്ക് ചികിത്സ നൽകിയില്ലെന്ന് പരാതി

ചിറയിൻകീഴ്: താലൂക്ക് ആശുപത്രിയിൽ ഗർഭിണിക്ക് യഥാസമയം ചികിത്സ നൽകിയില്ലെന്ന് പരാതി. പനിയും തളർച്ചയുമായി ആശുപത്രിയിലെത്തിയ അഴൂർ സ്വദേശിയും പൂർണ്ണ ഗർഭിണിയുമായ യുവതിക്ക് ചികിത്സ നിഷേധിച്ചെന്നുകാട്ടി ബന്ധുക്കൾ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി. ആശുപത്രിയിലെത്തി ഒരു മണിക്കൂർ കഴിഞ്ഞാണ് ചികിത്സ നൽകിയതെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ ബന്ധുക്കളും ഭർത്താവും ഡ്യൂട്ടി ഡോക്ടറെ കാണുകയും തിരുവനന്തപുരം എസ്.എ.റ്റിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ,ലേഡി ഡോക്ടർ പൊലീസ് സംബന്ധമായ കേസ് രജിസ്റ്റർ എഴുതാനുണ്ടെന്നും അതു കഴിഞ്ഞ് നോക്കാമെന്നും യുവതിയുടെ അമ്മയോട് പറഞ്ഞു. പെട്ടെന്ന് നോക്കണമെങ്കിൽ നിങ്ങൾവന്ന് പൊലീസ് കേസ് എഴുതണമെന്ന് യുവതിയുടെ അമ്മയോട് ആവശ്യപ്പെട്ടുവത്രെ. ഡോക്ടർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും പൊതുപ്രവർത്തകരുമായ അജു കൊച്ചാലുംമൂട്, പുതുക്കരി പ്രസന്നൻ, മോനി ശാർക്കര, അനീഷ് മാമം, സൈന ബീവി, സന്തോഷ്, രാജു തുടങ്ങിയവർ ചിറയിൻകീഴ് ആശുപത്രി സൂപ്രണ്ടിനെക്കണ്ട് ചർച്ച നടത്തുകയുണ്ടായി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.