SignIn
Kerala Kaumudi Online
Saturday, 20 April 2024 1.57 AM IST

തകഴി സാഹിത്യോത്സവം സമാപിച്ചു

ambala

അമ്പലപ്പുഴ: തകഴി സാഹിത്യോത്സവം 2022 പുരസ്ക്കാര വിതരണവും സമാപന സമ്മേളനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. അവാർഡ് ജേതാവ് എം.ലീലാവതിക്ക് ശാരീരിക ബുദ്ധിമുട്ടുമൂലം എത്തിച്ചേരാൻ കഴിയാതിരുന്നതിനാൽ തിങ്കളാഴ്ച അവരുടെ വസതിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. തകഴി സ്മാരക സമിതി ചെയർമാൻ ജി.സുധാകരൻ അദ്ധ്യക്ഷനായി. യു. പ്രതിഭ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. തകഴി ജന്മദിന പ്രഭാഷണവും ചെറുകഥ പുരസ്കാര വിതരണവും വയലാർ അവാർഡ് ജേതാവ് വി.ജെ.ജെയിംസ് നിർവഹിച്ചു. വൈസ് ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള പുരസ്കാര ജേതാക്കളെ സദസിന് പരിചയപ്പെടുത്തി. ഗുരുപൂജ അവാർഡ് ജേതാവ് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിലിനെയും കീ ബോർഡ് സോളോ നടത്തിയ ഹർഷിത് കൃഷ്ണയെയും ചെയർമാൻ ജി.സുധാകരൻ പൊന്നാട അണിയിച്ച് ആദരിച്ചു. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു, തകഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. അജയകുമാർ, ബ്ളോക്ക് പഞ്ചായത്തംഗം എം. മദൻലാൽ , സ്മാരക സമിതി സെക്രട്ടറി കെ.ബി. അജയകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.