കോഴിക്കോട്: റഷ്യയുമായുള്ള സഹകരണത്തിലൂടെ രാജ്യത്തിനാകെ ടൂറിസ -വ്യവസായ മേഖലകളിൽ വലിയ വളർച്ചയുണ്ടാകുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. റഷ്യയിലെ ത്വെർ നഗരത്തിൽ നിന്നുള്ള സഞ്ചാരി അഫനാസി നികിതിന്റെ കോഴിക്കോട് സന്ദർശനത്തിന്റെ 550ാം വാർഷികവും ഇന്ത്യ-റഷ്യ നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേയർ ഡോ. ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. റഷ്യയിൽ നിന്നുള്ള ഡോ. സെർഗെ കലാഷ്നിക്കോവ് , എച്ച് ഇ ഒലീഗ് അവ് ദീവ്, എവ്ജീനി ഷിൽ നിക്കോവ് , സുധീർ പാൽ സബർ വൽ എന്നിവർ പ്രസംഗിച്ചു. റഷ്യൻ ഫെഡറേഷൻ കോൺസൽ രതീഷ്.സി.നായർ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു.ബിനി നന്ദിയും പറഞ്ഞു.
റഷ്യൻ-ഇന്ത്യൻ കലാ സംസ്കാരിക വൈവിദ്ധ്യത്തിന്റെ സാക്ഷ്യമായി കലാപരിപാടികളും നടന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |