തിരുവനന്തപുരം : സർക്കാർ ആശുപത്രികളിലെ കെ.എച്ച്.ആർ.ഡബ്ല്യു.എസ് പേ വാർഡുകൾ കൊവിഡിന് ശേഷം ഇനിയും തുറക്കാത്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസ് എംപ്ലോയീസ് വെൽഫെയർ യൂണിയൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു.
മുറികൾ ഇല്ലാതെ രോഗികൾ വലയുകയാണ്. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ പ്രധാന വരുമാനവും നിലച്ചു. ജീവനക്കാരുടെ ശമ്പളം നൽകാനും വൈദ്യുതി ചാർജും വെള്ളക്കരവും അടയ്ക്കാനും പ്രയാസപ്പെടുന്ന സ്ഥിതിയാണ്. 2019 മുതൽ സർവീസിൽ നിന്നും വിരമിച്ചവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ ഇനിയും നൽകാനായിട്ടില്ല. ജന നന്മയും തൊഴിലാളി ക്ഷേമവും കണക്കിലെടുത്ത് പേ വാർഡുകൾ ഉടൻ തുറക്കണമെന്ന് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് വി.ആർ.പ്രതാപനും വൈസ് പ്രസിഡന്റ് എ.ടി.ജോർജും ജനറൽ സെക്രട്ടറി മണ്ണറ രാജനും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |