SignIn
Kerala Kaumudi Online
Saturday, 20 April 2024 7.25 AM IST

കൊവിഡ് വില്ലനായി, വാതരോഗങ്ങൾ സർവത്ര !

dr

കൊച്ചി: കൊവിഡാനന്തരം വാതസംബന്ധമായ രോഗങ്ങൾക്ക് വൻവർദ്ധന. പേശികളിലും ത്വക്കിലും മാത്രമല്ല ദേഹമാസകലം നീർക്കെട്ട് രൂപപ്പെടുന്നതാണ് പുതി​യ പ്രശ്നം. ശ്വാസകോശ രോഗങ്ങളുള്ളവരെയും മുതിർന്ന പൗരന്മാരെയുമാണ് കൊവിഡ് പ്രതികൂലമായി ബാധിച്ചതെങ്കിലും വാതരോഗികൾക്ക് വൈറസ് കടുത്ത ഭീഷണിയായെന്ന് ഇന്ത്യൻ റുമറ്റോളജി അസോസിയേഷന്റെ പഠനം കണ്ടെത്തി. ശരീരത്തിന്റെ പ്രതിരോധശേഷിക്ക് വെല്ലുവിളിയായ രോഗങ്ങളിലും (ഓട്ടോ ഇമ്മ്യൂൺ ഡിസീസസ്) വർദ്ധനയുണ്ടായി. ആറു മാസക്കാർ മുതൽ വൃദ്ധർ വരെ ഇത്തരം രോഗങ്ങളുടെ ഇരകളായി. കൊവിഡ് ഭീതിയിൽ രണ്ടു വർഷത്തിലേറെയായി ആശുപത്രി സന്ദർശനം ഒഴിവാക്കിയത് ചികിത്സയിലുണ്ടായിരുന്ന രോഗികളുടെ നില വഷളാക്കി.

അമേരിക്കയിൽ നാലിൽ ഒരാൾക്ക് വാതസംബന്ധമായ രോഗങ്ങളുണ്ട്. ആയുർവേദം, ഹോമിയോ, നാട്ടുവൈദ്യം തുടങ്ങിയ ചികിത്സാവിധികളെ ആശ്രയിക്കുന്നതിനാൽ ഇന്ത്യയിലെ രോഗികളുടെ കൃത്യമായ കണക്ക് ലഭ്യമല്ല. സ്വയംരോഗ പ്രതിരോധ രോഗങ്ങളുടെ പല ലക്ഷണങ്ങളിൽ ഒരെണ്ണം മാത്രമാണ് വാതം. 100 - 120 തരം രോഗങ്ങളുണ്ട്. സന്ധിവാതം, ആമവാതം, ഗൗട്ട് എന്നിങ്ങനെ ഒരോന്നിനും ഒരോ രീതികളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിൽ രോഗം കൂടുതലാണ്. ഈസ്ട്രജൻ ഹോർമോണിന്റെ സാന്നിദ്ധ്യമാണ് സ്ത്രീകളിൽ വാതത്തിന് അനുകൂല സാഹചര്യമാകുന്നത്.

 രോഗകാരണങ്ങൾ

പാരമ്പര്യം, അമിതവണ്ണം, പ്രായം, പുകവലി, മാനസിക പിരിമുറുക്കം, അണുബാധ, കാലാവസ്ഥ വ്യതിയാനങ്ങൾ


 ലക്ഷണങ്ങൾ

പേശിവേദന, പുറംവേദന, സന്ധികളിൽ മുറുക്കം, നീർക്കെട്ട്, ചർമ്മത്തിലെ പാടുകൾ, കണ്ണിലെ ചുവപ്പ്, കണ്ണിലെയും വായിലെയും വരൾച്ച, മൂത്രത്തിൽ പത, കിതപ്പ്, തുടർച്ചയായുള്ള ചുമ, കൈകാൽ തരിപ്പ്, മരവിപ്പ്, അകാരണമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കകുറവ്, വിളർച്ച.

ലക്ഷണങ്ങൾ ആറാഴ്ചയിൽ കൂടുതൽ നീണ്ടാൽ വിദഗ്ദ്ധ ചികിത്സ തേടണം. മരുന്നിനൊപ്പം സമീകൃതാഹാരം, വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി എന്നിവ പിൻതുടർന്നാൽ രോഗത്തെ ഒരു പരിധിവരെ പ്രതിരോധിക്കാം.


 മെഡിക്ലെയിമിൽ ഇടമില്ല

ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കാനും ആയുസ് കുറയ്ക്കാനും ശേഷിയുള്ള രോഗമാണ് വാതം. ഏത് പ്രായക്കാരെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ നിയന്ത്രിക്കാം. വാതസംബന്ധമായ രോഗങ്ങളെ ഉൾപ്പെടുത്താത്തതിനാൽ ആരോഗ്യ ഇൻഷ്വറൻസ് ഉള്ളവർക്ക് വലി​യ പണച്ചെലവുണ്ടാകുന്നുണ്ട്. വാതരോഗികളോടുള്ള വിവേചനമാണിത്.

ഡോ. ഹരികൃഷ്ണൻ. ബി

കൺസൾട്ടന്റ് റുമറ്റോളജിസ്റ്റ്

മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, കൊച്ചി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, RHEUMATOLOGY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.