വിതുര: വിതുര പഞ്ചായത്തിന്റെയും കുടുംബശ്രീയൂണിറ്റിന്റെയും നേതൃത്വത്തിൽ വിതുരയിൽ വിഷു ഇൗസ്റ്റർ വിപണനമേള സംഘടിപ്പിച്ചു. വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ. കൃഷ്ണകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം ആനപ്പാറ ശ്രീലത, കൊപ്പം വാർഡ്മെമ്പർ നീതുരാജീവ്, തേവിയോട് വാർഡ്മെമ്പർ സന്ധ്യാജയൻ, ആനപ്പാറ വാർഡ്മെമ്പർ വിഷ്ണു ആനപ്പാറ, തള്ളച്ചിറ വാർഡ്മെമ്പർ സിന്ധു, മണിതൂക്കി വാർഡ്മെമ്പർ ലൗലി, ബോണക്കാട് വാർഡ്മെമ്പർ വത്സല, ഗണപതിയാംകോട് വാർഡ്മെമ്പർ തങ്കമണി, കല്ലാർ വാർഡ്മെമ്പർ സുനിത, കൃഷി ഒാഫീസർ എം.എസ്. അനാമിക എന്നിവർ പങ്കെടുത്തു. തൊളിക്കോട് പഞ്ചായത്തിന്റെയും തൊളിക്കോട് കുടുംബശ്രീ സി.ഡി.എസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബശ്രീ വിഷു വിപണനമേളയുടെ ഉദ്ഘാടനം തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. സുരേഷ് നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് അദ്ധ്യക്ഷ ഷംനാ നവാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. സുശീല,പഞ്ചായത്തംഗങ്ങളായ അനുതോമസ്, എസ്.എസ്. ബിനിതാമോൾ, ലിജുകുമാർ, ശോഭനകുമാരി, ഷെമിഷംനാദ്, എൻ.എസ്. ഹാഷിം, ചായംസുധാകരൻ, പ്രതാപൻ,റെജി, അശോകൻ, സന്ധ്യ, ഫസീല, തച്ചൻകോട് വേണുഗോപാൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |